സൗദിയില്‍ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാകില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി.
ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യ കാലത്തെ കുറിച്ചുള്ള കാലാവസ്ഥ റിപ്പോര്‍ട്ട് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ മുതല്‍ ശൈത്യകാലത്തിന് തുടക്കമായിട്ടുണ്ട്. വ്യാപകമായി എല്ലായിടവും അന്തരീക്ഷതാപം കുറഞ്ഞു തുടങ്ങി.