സൗദിയില്‍ ടാക്‌സിയായി ഹൈഡ്രജന്‍ കാര്‍

സൗദിയില്‍ ടാക്‌സിയായി ഹൈഡ്രജന്‍ കാര്‍
സൗദിയില്‍ ആദ്യമായി സ്വകാര്യ ടാക്‌സി രംഗത്ത് ഹൈഡ്രജന്‍ കാറിന്റെ ട്രയല്‍ ഘട്ടം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് ഹൈഡ്രജന്‍ കാറിന്റെ സവിശേഷത. കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് പൂജ്യമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. കൂടാതെ ഉയര്‍ന്ന പ്രകടനവും കാര്യക്ഷമതയും സവിശേഷതയാണ്. ഹൈഡ്രജനില്‍ എഞ്ചിനും ശബ്ദ രഹിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ശബ്ദമലിനീകരണവും കുറയ്ക്കും. ഒരു ദിവസം എട്ട് മണിക്കൂര്‍ വരെ പ്രവര്‍ത്തനശേഷിയുണ്ട്. 350 കിലോമീറ്റര്‍ വരെ ഓടാനാകും.

ഗതാഗതരംഗത്തെ സുസ്ഥിരതക്ക് വേണ്ടി നൂതന സാങ്കേതിക സംരംഭങ്ങളും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനുള്ള ഉപാധികളും ചേര്‍ന്ന നിരവധി പദ്ധതികള്‍ പൊതുഗതാഗത അതോറിറ്റി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക് പാസഞ്ചര്‍ ബസുകളും ഡ്രൈവറില്ലാതെ ഓടുന്ന ബസുകളും തുടങ്ങിയവ ഇക്കൂട്ടത്തില്‍പെട്ടതാണ്. ഹൈഡ്രജന്‍ ട്രെയിനും ആരംഭിച്ചു. ചരക്ക് ഗതാഗതത്തിനായി ഹൈഡ്രജന്‍ ട്രക്കും ഇലക്ട്രിക് ട്രക്കും ആരംഭിച്ചു.

റെന്റ് എ കാര്‍ മേഖലയില്‍ ഇലക്ട്രിക് കാറുകള്‍ നടപ്പാക്കി. ഹജ്ജ് സീസണില്‍ പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകരുടെ യാത്രക്കായി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏര്‍പ്പെടുത്തി.

Other News in this category



4malayalees Recommends