'ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ചുവെന്നാക്ഷേപം', സായി പല്ലവിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷം

'ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ചുവെന്നാക്ഷേപം', സായി പല്ലവിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷം
നടി സായി പല്ലവിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷം. ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ചെന്നാണ് ആക്ഷേപം. സൈന്യത്തെ പറ്റിയുള്ള താരത്തിന്റെ പഴയ അഭിമുഖത്തിലെ പരാമര്‍ശം വീണ്ടും കുത്തിപ്പൊക്കിയാണ് ആക്രമണം നടത്തുന്നത്. പാകിസ്ഥാനിലുള്ളവര്‍ ഇന്ത്യന്‍ സൈനികരെ തീവ്രവാദികളായി കണ്ടേക്കാം എന്ന പരാമര്‍ശത്തിലാണ് പ്രതിഷേധം ശക്തമാവുന്നത്.

2022ലെ അഭിമുഖമാണ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. നക്‌സല്‍ പ്രസ്ഥാനത്തെ കുറിച്ചുള്ള പ്രതികരണത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ചാണ് സൈബര്‍ ആക്രമണം. 2022 ല്‍ പുറത്തിറങ്ങിയ വിരാടപര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് ആ സമയം നല്‍കിയ അഭിമുഖത്തില്‍ സായ് പല്ലവി ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് മറ്റൊരു സൈനിക ചിത്രത്തിന്റെ റിലീസ് സമയത്ത് സൈബര്‍ ആക്രമണത്തില്‍ എത്തിനില്‍ക്കുന്നത്.

ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമായിരുന്നു അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞിരുന്നത് . ഏതുതരത്തിലുള്ള അക്രമവും ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും സായ് പല്ലവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നക്‌സലുകളേക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ ഈ മറുപടിയിലെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ് നിലവില്‍ സായ് പല്ലവിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം.




Other News in this category



4malayalees Recommends