രാഹുല്‍ മാങ്കൂട്ടത്തിലിനോടും രമ്യ ഹരിദാസിനോടും മുഖം തിരിച്ച് വെള്ളാപ്പള്ളി , സന്ദര്‍ശനത്തിന് അനുമതി നല്‍കിയില്ല
പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥികളോട് മുഖം തിരിച്ചു വെള്ളാപ്പള്ളി നടേശന്‍.രാഹുല്‍ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദര്‍ശനാനുമതി നല്‍കിയില്ല.മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല.തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം കാണാന്‍ വരുന്നത് തെറ്റായ സന്ദേശം നല്‍കും.രമ്യ ഹരിദാസ് തോല്‍ക്കാന്‍ പോകുന്ന സ്ഥനാര്‍ത്ഥിയാണ്.എം പി ആയിരുന്നപ്പോള്‍ അവര്‍ കാണാന്‍ വന്നിട്ടില്ല.ഇപ്പോള്‍ കാണാന്‍ വരുന്നത് തെറ്റായ സന്ദേശം ആകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഈ സാഹചര്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സന്ദര്‍ശനത്തിന് വെള്ളാപ്പള്ളി അനുമതി നല്‍കിയില്ല