കങ്കുവ ഓഡിയോ ലോഞ്ചിലും ചിരിച്ച മുഖവുമായി നിഷാദ്; കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ നിഷാദിന്റെ അപ്രതീക്ഷിത വിയോഗം

കങ്കുവ ഓഡിയോ ലോഞ്ചിലും ചിരിച്ച മുഖവുമായി നിഷാദ്; കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ നിഷാദിന്റെ അപ്രതീക്ഷിത വിയോഗം
എഡിറ്റര്‍ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലില്‍ സിനിമാലോകം. കരിയറിന്റെ പീക്ക് ലെവലില്‍ എത്തി നില്‍ക്കവെയാണ് നിഷാദ് യൂസഫ് വിടവാങ്ങുന്നത്. സൂര്യയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'കങ്കുവ'യുടെ എഡിറ്ററായിരുന്നു നിഷാദ് യൂസഫ്. സിനിമ നവംബര്‍ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് നിഷാദ് വിട പറഞ്ഞിരിക്കുന്നത്.

ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യയുടെ 45-ാം സിനിമയുടെയും എഡിറ്റര്‍ നിഷാദ് ആയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചെന്നൈയില്‍ കങ്കുവ ഓഡിയോ ലോഞ്ചിലും നിഷാദ് പങ്കെടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെ കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, വൂള്‍ഫ്, ഓപ്പറേഷന്‍ ജാവ, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ്സ് ആന്‍ഡ് കോ, ഉടല്‍, ആളങ്കം, ആയിരത്തൊന്ന് നുണകള്‍, അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് നിഷാദ് എഡിറ്റ് ചെയ്ത പ്രധാന ചിത്രങ്ങള്‍.

മമ്മൂട്ടിയുടെ ബസൂക്ക, നസ്ലിന്റെ ആലപ്പുഴ ജിംഖാന, തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ സിനിമ എന്നിവയാണ് നിഷാദിന്റെതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം സിനിമയില്‍ സ്പോട്ട് എഡിറ്റര്‍ ആയാണ് തുടക്കം. വിനയന്റെ രഘുവിന്റെ സ്വന്തം റസിയയിലൂടെ സ്വതന്ത്ര എഡിറ്റര്‍ ആയത്.



Other News in this category



4malayalees Recommends