സിഖുകാര്‍ക്കെതിരായ ആക്രമണങ്ങളില്‍ അമിത് ഷായ്ക്ക് പങ്ക് ; വാഷിങ്ടണ്‍ പോസ്റ്റിനോടുള്ള കനേഡിയന്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍

സിഖുകാര്‍ക്കെതിരായ ആക്രമണങ്ങളില്‍ അമിത് ഷായ്ക്ക് പങ്ക് ; വാഷിങ്ടണ്‍ പോസ്റ്റിനോടുള്ള കനേഡിയന്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍
സിഖുകാര്‍ക്കെതിരായ ആക്രമണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍. വാഷിങ്ടണ്‍ പോസ്റ്റിനോടാണ് കനേഡിയന്‍ മന്ത്രി ഇക്കാര്യം പറഞ്ഞത്. കനേഡിയന്‍ മണ്ണില്‍ നടക്കുന്ന സിഖുകാര്‍ക്കെതിരായ ആക്രമണങ്ങളില്‍ അമിത് ഷാക്ക് പങ്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഡേവിഡ് മോറസണെന്ന മന്ത്രിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇതിനു മുമ്പ് കനേഡിയന്‍ ഉദ്യോഗസ്ഥരും വാഷിങ്ടണ്‍ പോസ്റ്റിനോടു ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിക്കുന്നതിനും മുമ്പ് വിവരങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിന് ചോര്‍ത്തി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് ട്രൂഡോയുടെ ഉപദേശകനും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഉപദേശക നതാലെ ഡ്രോവിന്‍ കനേഡിയന്‍ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് ദ ഗ്ലോബ് ആന്‍ഡ് മെയില്‍ ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ തനിക്ക് പ്രധാനമന്ത്രിയുടെ അനുമതി വേണ്ടെന്നും അവര്‍ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

കനേഡിയന്‍ പൗരന്മാര്‍ക്കെതിരെ ഇന്ത്യ ഏജന്റുമാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയെന്നും നതാലെ ഡ്രോവിന്‍ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ വെളിപ്പെടുത്തിയെന്നാണ് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 13ന് മുമ്പു തന്നെ ഇത്തരം വിവരങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ 14ാം തിയതി ആറു കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കാനഡയും നടപടിയെടുത്തിരുന്നു. നിജ്ജാര്‍ വധത്തോടെ ബന്ധം വഷളാകുകയായിരുന്നു.

Other News in this category



4malayalees Recommends