'അടുത്ത വര്‍ഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം'; ദീപാവലി ആഘോഷചിത്രങ്ങള്‍ക്ക് താഴെ ബാലയ്ക്കെതിരെ പരിഹാസ കമന്റുകള്‍

'അടുത്ത വര്‍ഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം'; ദീപാവലി ആഘോഷചിത്രങ്ങള്‍ക്ക് താഴെ ബാലയ്ക്കെതിരെ പരിഹാസ കമന്റുകള്‍
നടന്‍ ബാലയുടെ വിവാഹമാണ് കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ ഇതൊന്നും കൂട്ടാക്കാതെ ദീപാവലി ആഘോഷങ്ങളിലാണ് നടനും ഭാര്യ കോകിലയും. വിവാ?ഹിതരായശേഷം ദമ്പതികള്‍ ആദ്യം ആഘോഷിക്കുന്ന 'തല ദീവാലി'യുടെ ചിത്രങ്ങളും വിഡിയോകളും ബാല ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു.

ഞങ്ങളുടെ തല ദീവാലി... എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ആശംസകള്‍ എന്ന് കുറിച്ചുകൊണ്ടാണ് ബാല വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ദീപാവലി മധുരം പങ്കുവയ്ക്കുന്ന സഹോദരി കവിതയും ബാലയുടെ അമ്മയും കോകിലയുമാണ് വിഡിയോയില്‍ ഉള്ളത്.

തല ദീവാലി വിശേഷങ്ങള്‍ പങ്കിട്ട ബാലയ്ക്കും കുടുംബത്തിനും നിരവധി പേര്‍ ദീപാവലി ആശംസകള്‍ നേര്‍ന്ന്. എന്നാല്‍ ആശംസകള്‍ക്കിടയിലും ബാലയെയും കോകിലയെയും പരിഹസിക്കുന്ന രീതിയിലുള്ള ചില കമന്റുകളും എത്തി. അടുത്ത വര്‍ഷം പുതിയ മരുമകളോടൊപ്പം ദീപാവലി ആഘോഷിക്കാം. നന്നായി പോയാല്‍ നിനക്ക് കൊള്ളാം.. അടുത്ത വര്‍ഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം! എന്നിങ്ങനെയുള്ള കമന്റുകളാണ് ഫെയ്സ്ബുക്കില്‍ വരുന്നത്.

Other News in this category



4malayalees Recommends