മഞ്ജു വാര്യരില്‍നിന്ന് താനൊരു അവാര്‍ഡ് വാങ്ങണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു ; മമിത

മഞ്ജു വാര്യരില്‍നിന്ന് താനൊരു അവാര്‍ഡ് വാങ്ങണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു ; മമിത
കലാരംഗത്ത് ചെയ്യാന്‍ സാധിക്കാതെ പോയ കാര്യങ്ങളാണ് തന്നിലൂടെ അമ്മ ഇപ്പോള്‍ സാധിച്ചെടുക്കുന്നതെന്ന് നടി മമിത ബൈജു. അമ്മയാണ് തന്നെ കലാരംഗത്തേക്കു കൊണ്ടുവന്നതെന്നും മഞ്ജു വാര്യരില്‍നിന്ന് താനൊരു അവാര്‍ഡ് വാങ്ങണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നെന്നും മമിത പറഞ്ഞു.

അമ്മയാണ് എന്നെ കലാരംഗത്തേക്കു പിച്ചവയ്പ്പിച്ചത്. ചെറുപ്പത്തില്‍ ഡാന്‍സും പാട്ടും പഠിക്കണമെന്ന് അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു. പക്ഷേ അമ്മയ്ക്ക് അതിനു സാധിച്ചില്ല. അതുകൊണ്ടാവും എന്നെ ഈ രംഗത്തേക്കു കൊണ്ടുവന്നത്.

മൂന്നു വയസ്സുള്ളപ്പോള്‍ ഞാന്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങി. പിന്നീടിങ്ങോട്ട് ഹയര്‍ സെക്കന്‍ഡറി വരെ എല്ലാ കലോത്സവങ്ങളിലും പങ്കെടുത്തു. കുടുംബത്തിന്റെ മൊത്തം സപ്പോര്‍ട്ട് ഉണ്ട്. എങ്കിലും കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് അമ്മയാണ്. അമ്മയ്ക്കു സാധിക്കാതെ പോയ ആഗ്രഹങ്ങളായിരുന്നു എന്നിലൂടെ അമ്മ സാധിച്ചതെന്ന്.

എനിക്കു ഡാന്‍സിനു സമ്മാനം കിട്ടണമെന്നും ആ ഫോട്ടോ പത്രത്തില്‍ അച്ചടിച്ചു വരണമെന്നും അമ്മ ആഗ്രഹിച്ചു. സ്‌കൂള്‍ യുവജനോത്സവത്തിലൂടെ അതു നടന്നു. മഞ്ജു വാരിയരില്‍ നിന്ന് ഞാനൊരു അവാര്‍ഡ് വാങ്ങണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. മഴവില്‍ മനോരമയിലൂടെ അതു സാധിച്ചു- മമിത പറഞ്ഞു.

Other News in this category



4malayalees Recommends