സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും പുറത്ത് പുകവലി നിരോധിച്ചേക്കും ; പബ്ബുകള്‍ക്കും റെസ്റ്റൊറന്റുകള്‍ക്കും ഇളവ് നല്‍കുന്നതിനെ വിമര്‍ശിച്ച് ആരോഗ്യ വിദഗ്ധര്‍

സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും പുറത്ത് പുകവലി നിരോധിച്ചേക്കും ; പബ്ബുകള്‍ക്കും റെസ്റ്റൊറന്റുകള്‍ക്കും ഇളവ് നല്‍കുന്നതിനെ വിമര്‍ശിച്ച് ആരോഗ്യ വിദഗ്ധര്‍
പുകവലി വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നുണ്ടെങ്കിലും പലപ്പോഴും പൂര്‍ണ്ണമായും പുകവലി നിരോധിക്കുക എളുപ്പമല്ല. നിരവധി പേര്‍ കാന്‍സര്‍ രോഗ ബാധിതരാകുന്ന പുകവലി ഉപയോഗം നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതു മാത്രമാണ് ചെയ്യാനാകുക.

പുകവലി ഉപയോഗം ഘട്ടം ഘട്ടമായി കുറക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. പബ്ബുകളും റെസ്റ്റൊറന്റുകള്‍ക്കും പുറത്ത് പുകവലി നിയമ വിരുദ്ധമാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. എന്നാല്‍ ഈ തീരുമാനം സര്‍ക്കാരിന്മേല്‍ വന്‍കിട പുകയില കമ്പനികള്‍ ചെലുത്തിയ സമ്മര്‍ദ്ദം കൊണ്ടാണെന്ന ആരോപണം ഉയരുകയാണ്.

യുകെയില്‍ കാന്‍സര്‍ മരണങ്ങളില്‍ 20 ശതമാനം കാരണം പുകയില ഉപയോഗമാണ്. 2023 ല്‍ പുകവലി മൂലമുള്ള അസുഖങ്ങളാല്‍ 408700 പേരാണ് ചികിത്സ തേടിയത്. മുന്‍വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം അധികമാണിത്. പുകയിലക്കാരുടെ ചികിത്സാര്‍ത്ഥം എന്‍എച്ച്എസ് ചികിത്സയ്ക്കായി 2.5 ബില്യണ്‍ പൗണ്ട് ചെലവാക്കുന്നുവെന്നാണ് കണക്കുകള്‍. പതിനൊന്നു ശതമാനം മരണ കാരണവും പുകവലിയാണ്.

Health Effects of Smoking on Your Body

സര്‍ക്കാര്‍ വിട്ടുവീഴ്ചകള്‍ ചെയ്യുമ്പോള്‍ രൂക്ഷ വിമര്‍ശനമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. കുട്ടികളും മുതിര്‍ന്നവരും എത്തുന്നയിടങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം.സ്‌കൂള്‍ ആശുപത്രി പരിസരങ്ങളില്‍ അതാണ് നിരോധനം കൊണ്ടുവരുന്നതും. എന്നാല്‍ സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റം വരുത്തുകയാണെന്നും സമ്മര്‍ദ്ദത്തിന് വിധേയരാകുന്നുവെന്നും വിമര്‍ശനമുണ്ട്.

Other News in this category



4malayalees Recommends