വിദേശ വിദ്യാര്‍ത്ഥികളുടെ വലിയ ട്യൂഷന്‍ ഫീസുകള്‍ കൊണ്ട് പ്രവര്‍ത്തിച്ചിരുന്ന യൂണിവേഴ്‌സിറ്റികള്‍ ഒടുവില്‍ നിലനില്‍ക്കാന്‍ കൂടുതല്‍ ഫീസ് തദ്ദേശീയരില്‍ നിന്ന് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ലേബര്‍ സര്‍ക്കാര്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചെങ്കിലും പ്രശ്‌ന പരിഹാരമാകില്ലെന്നാണ് യൂണിവേഴ്‌സിറ്റി മേധാവികളുടെ മുന്നറിയിപ്പ്. കൂടുതല്‍ വര്‍ദ്ധനവ് അനിവാര്യമെന്നാണ് മേധാവികള്‍ പറയുന്നത്.
എട്ടുവര്‍ഷത്തിനിടെ ആദ്യമായുള്ള ഫീസ് വര്‍ദ്ധനവ് പ്രഖ്യാപിച്ചതോടെ വന്‍ രോഷവും ഉയരുന്നുണ്ട്. ജീവിത ചെലവ് ഉയരുമ്പോഴുള്ള ഫീസ് വര്‍ദ്ധനവ് പലരേയും പഠനത്തില്‍ നിന്ന് പിന്നോക്കം കൊണ്ടുപോകുമെന്നും വിമര്‍ശനമുണ്ട്.
എന്നാല്‍ ഇനിയും ഫീസ് ഉയര്‍ത്തണമെന്നാണ് അധികൃതരുടെ ആവശ്യം. ബജറ്റില്‍ അവതരിപ്പിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച നടപടി വലിയ ബാധ്യതയാകുമെന്നാണ് ഒരു പക്ഷം വാദിക്കുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന തങ്ങളുടെ സ്ഥാപനത്തിന് നാലു മില്യണ്‍ പൗണ്ടിന്റെ അധിക ചെലവുണ്ടാക്കിയെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വെകസ്റ്റ് ഓഫ് ഇംഗ്ലണ്ട് വൈസ് ചാന്‍സലര്‍ സ്റ്റീവ് വെസ്റ്റ് വ്യക്തമാക്കി.
ഏതായാലും അധികഭാരം താങ്ങാനാകില്ലെന്നാണ് വിശദീകരണം. ഇങ്ങനെ വരുമ്പോള്‍ വീണ്ടും ഫീസ് ഉയര്‍ത്താനുള്ള ആവശ്യം ഉന്നയിച്ചിരിക്കുകയാണ് യൂണിവേഴ്‌സിറ്റികള്‍.