കാനഡയിലുള്ള ഇന്ത്യക്കാര്‍ ഖലിസ്ഥാന്‍ വാദികളുടെ അക്രമത്തില്‍ കടുത്ത നിരാശയിലാണ്. ആക്രമണം നടന്ന ക്ഷേത്രത്തിന് മുമ്പില്‍ ഇന്ത്യന്‍ വംശജര്‍ ഒത്തുകൂടി. ആയിരക്കണക്കിന് പേര്‍ ഇന്ത്യന്‍ ദേശീയ പതാകയുമേന്തിയാണ് എത്തിയത്. ബ്രാംപ്ടണില്‍ ഹിന്ദു മഹാസഭയുടെ ക്ഷേത്രം ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമിച്ചതില്‍ ഇന്ത്യ കടുത്ത അതൃപ്തിയിലാണ്.
നാല് കോടി ജനസംഖ്യയുള്ള കാനഡയില്‍ 18 ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്. ഖലിസ്ഥാന്‍ സംഘടനകളുടെ ഇടയ്ക്കിടെയുള്ള പ്രകോപനം ഇവിടെയുള്ള ഇന്ത്യക്കാരെ ആശങ്കയിലാക്കുകയാണ്.
ഖലിസ്ഥാന്‍ സംഘടനയുടെ പ്രകടനത്തില്‍ കനേഡിയന്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പങ്കെടുത്തത് വലിയ വിവാദമായിട്ടുണ്ട്. ഈ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതായി കാനഡ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയാണ് ഖലിസ്ഥാന്‍ വാദികള്‍ ആക്രമണം നടത്തിയത്. അവിടെ ഉണ്ടായിരുന്നവര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടുകയായിരുന്നു. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തില്‍ കാനഡയിലെ മന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചു. ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ മത വിഭാഗങ്ങള്‍ക്കും അവരുടെ മതാചാരങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അനിത ആനന്ദ് പ്രതികരിച്ചു.