യുഎസ് തെരഞ്ഞെടുപ്പില്‍ ജനകീയ വിധിയാണ് ഉണ്ടായിരിക്കുന്നത്. വലിയ തോതില്‍ മുന്നേറ്റം നടത്തിയ ട്രംപിന്റെ വിജയം ഒരു വിഭാഗം ആഘോഷിക്കുന്നുമുണ്ട്. എന്നാല്‍ ട്രംപ് വിരോധികളും കുറവല്ല. ഇത്തരത്തില്‍ ട്രംപിന്റെ വിജയം ഉള്‍ക്കൊള്ളാനാകാത്ത വലിയൊരു വിഭാഗവുമുണ്ട്.
വിജയിക്കുമെന്നുറച്ചതോടെ സ്റ്റാന്‍ഡ് അപ് ടു റേസിസം ഗ്രൂപ്പ് പ്രതിഷേധവുമായി എത്തി. അബോര്‍ഷന്‍ റൈറ്റ്‌സ്, സ്‌റ്റോപ്പ് ദി വാര്‍ കൊയലിഷന്‍ എന്നീ സംഘടനകളും ട്രംപിനെതിരെ പ്രതിഷേധവുമായി എത്തി.വംശീയ ചിന്തകളും തീവ്ര ആശയങ്ങളുമുള്ള ട്രംപെന്നാണ് പ്രതിഷേധക്കാര്‍ വിമര്‍ശിക്കുന്നത്.
എംബസിക്ക് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചെങ്കിലും ആരും അറസ്റ്റിലായിട്ടില്ല. അതിനിടെ ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലേറിയ ട്രംപിനെതിരെ യുകെയിലെ എംബസിയില്‍ പ്രതിഷേധിക്കുന്നതില്‍ സോഷ്യല്‍മീഡിയയില്‍ പരിഹാസം ഉയരുന്നുണ്ട്. പ്രതിഷേധക്കാരുടെ അവസ്ഥയില്‍ സഹതാപമുണ്ടെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. നിങ്ങള്‍ക്ക് എന്തുപറ്റി, പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരും പറഞ്ഞില്ലേ എന്നാണ് മറ്റൊരു കമന്റ്. പ്രതിഷേധക്കാരെ പരിഹസിക്കുന്ന നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
അതിനിടെ ട്രംപിനെ നിയോ നാസി എന്നീ വാക്കുകള്‍ ഉപയോഗിച്ച് വിമര്‍ശിച്ച ഫോറിന്‍ സെക്രട്ടറിയും മറ്റ് മുതിര്‍ന്ന ലേബര്‍ നേതാക്കളും മാപ്പു പറയണമെന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ആവശ്യപ്പെട്ടു.