കാറുമായി പോകുമ്പോള്‍ നിരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. മോപ്പഡ് മനപൂര്‍വ്വം ഇടിച്ചുകയറ്റി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നവരുടെ എണ്ണം ഏറുകയാണ്. വ്യാജമായി വാഹന അപകടം സൃഷ്ടിച്ച് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തട്ടുന്നവരെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്.
പണം തട്ടിയെടുക്കുന്നവരുടെ എണ്ണം നാലിരട്ടി വര്‍ദ്ധിച്ചെന്നാണ് കണക്ക്. കഴിഞ്ഞ 12 മാസത്തിനിടെ പണം തട്ടുന്ന മോപ്പഡ് അപകടങ്ങളില്‍പ്പെട്ടവര്‍ക്കായി വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടിവരുന്നതായി ഇന്‍ഷുറന്‍സ് കമ്പനികളും പറയുന്നു.
12 മാസങ്ങള്‍ക്കിടെ 380 ശതമാനത്തിന്റെ വര്‍ദ്ധനവാണുള്ളത്. പലരും വാഹനം വന്നു തട്ടുമ്പോള്‍ ഞെട്ടിപോകുന്ന അവസ്ഥയാണ്. മനപൂര്‍വ്വമുണ്ടാക്കുന്നതാണ് പല അപകടങ്ങളും. ഇടറോഡിലും പാര്‍ക്കിങ് സ്‌പേസില്‍ നിന്നും പെട്ടെന്ന് ഇടിച്ചുകയറിയാണ് അപകടമുണ്ടാക്കുന്നത്. പലരും കാറുകാരില്‍ നിന്ന് ഇടിച്ചെന്ന് വ്യക്തമാക്കി രേഖകള്‍ സ്വന്തമാക്കും. ആഗസ്ത് വരെ മൂന്നു വര്‍ഷത്തില്‍ നാലായിരത്തോളം പേരെങ്കിലും ഇങ്ങനെ ഇരയായിട്ടുണ്ട്. 21 ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ കണക്കാണിത്.
കള്ളത്തരത്തിലൂടെ പണം തട്ടുന്ന പ്രവണതയ്‌ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന ആലോചനയിലാണ് ഇന്‍ഷുറന്‍സ് കമ്പനികളും.