എല്ലാ ഹിന്ദുക്കളും മോദിയെ പിന്തുണക്കുന്നവരല്ല, കാനഡയില്‍ ഖലിസ്താനികളുടെ സാന്നിധ്യമുണ്ടെന്ന് ജസ്റ്റിന് ട്രൂഡോ
കാനഡയില്‍ ഖലിസ്താനികളുടെ സാന്നിധ്യമുണ്ടെന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ . എന്നാല്‍ മുഴുവന്‍ സിഖ് സമൂഹവും അവരെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്‍ ഖലിസ്താനികളുടെ സാന്നിധ്യമുണ്ടെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് ഇക്കാര്യം ട്രൂഡോ പരസ്യമായി സമ്മതിക്കുന്നത്.
കാനഡയില്‍ പ്രധാനമന്ത്രി മോദിയെ പിന്തുണക്കുന്ന ഹിന്ദുക്കളുണ്ട്. എന്നാല്‍ മുഴുവന്‍ ഹിന്ദുക്കളും ഇന്ത്യന്‍ പ്രധാനമന്ത്രിയെ പിന്തുണക്കുന്നില്ലെന്നും ട്രൂഡോ പറഞ്ഞു. ഒട്ടാവ പാര്‍ലമെന്റ് ഹാളില്‍ നടന്ന ദീപാവലി ആഘോഷ ചടങ്ങിനിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര പ്രതിസന്ധി നിലനില്‍ക്കുന്നതിടെയാണ് ട്രൂഡോയുടെ പ്രസ്താവന. ഹര്‍ദീപ് സിങ് നിജ്ജാര്‍ വധത്തോടെയാണഅ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. നിജ്ജാര്‍ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച ട്രൂഡോ പിന്നീട് തെളിവ് ചോദിച്ചപ്പോള്‍ കൃത്യമായ തെളിവില്ലെന്ന് അറിയിക്കുകയായിരുന്നു.