ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍, ബന്ദിമോചന ചര്‍ച്ചയുടെ മധ്യസ്ഥതയില്‍ നിന്ന ഖത്തര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. പിന്മാറ്റം ഇസ്രായേലിനെയും ഹമാസിനെയും അറിയിച്ചു. യുഎസിനെയും ബോധ്യപ്പെടുത്തി. ദോഹയിലുള്ള ഹമാസിന്റെ ഓഫിസ് ഇനി പ്രവര്‍ത്തിക്കില്ലെന്നും ഖത്തര്‍ അറിയിച്ചിട്ടുണ്ട്
ഇസ്രായേലും ഹമാസും ആത്മാര്‍ഥമായല്ല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് ആരോപിച്ചാണ് നിര്‍ണായക സ്ഥാനത്തുനിന്ന് ഖത്തറിന്റെ പിന്മാറ്റം. ഇതോടെ സമാധാന നീക്കം വീണ്ടും പ്രതിസന്ധിയിലായി. ആത്മാര്‍ഥതയോടെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇരുപക്ഷവും തയാറാകാത്തിടത്തോളം കാലം മധ്യസ്ഥ ചര്‍ച്ചക്ക് അര്‍ഥമില്ലെന്നും അതുകൊണ്ടുതന്നെ തുടരാനാവില്ലെന്നും ഖത്തര്‍ വ്യക്തമാക്കി.