എക്സ് പ്ലാറ്റ്ഫോം ഇനി ഉപയോഗിക്കില്ലെന്ന തീരുമാനവുമായി മാധ്യമ സ്ഥാപനായ ദി ഗാര്ഡിയന്. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിന്റെ ഉടമയായ ഇലോണ്‍ മസ്ക് നടത്തിയ വിദ്വേഷ പ്രചാരണത്തിന് പിന്നാലെയാണ് ഗാര്ഡിയന് ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. ഗാര്ഡിയന് പുറത്ത് വിട്ട കുറിപ്പിലാണ് എക്സിനെ കുറ്റപെടുത്തി പ്രസ്താവന നടത്തിയിരിക്കുന്നത്. എക്സ് ടോക്സിക് പ്ലാറ്റ്ഫോമാണെന്നും, ഗുണങ്ങളെക്കാള് ഏറെ ദോഷമാണ് ഈ പ്ലാറ്റ്ഫോമില്‍ ഉള്ളതെന്നുമാണ് ഗാര്ഡിയന് കുറിച്ചിരിക്കുന്നത്.
'തീവ്രവലതുപക്ഷ ഗൂഢാലോചന സിദ്ധാന്തങ്ങളും വംശീയതയുമുള്‍പ്പെടെ, പ്ലാറ്റ്ഫോമില്‍ പ്രമോട്ടുചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട് ഈ ഉള്ളടക്കം കണക്കിലെടുത്ത് കുറച്ച കാലങ്ങളായി ഞങ്ങള്‍ പരിഗണിക്കുന്ന കാര്യമാണിത്, എക്സ് ഒരു ടോക്സിക് മാധ്യമ പ്ലാറ്റ്ഫോമാണ്, അതിന്റെ ഉടമയായ ഇലോണ്‍ മസ്കിന് അതിന്റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ വ്യവഹാരങ്ങള്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞു, അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് പ്രചാരണം തങ്ങള്‍ വളരെക്കാലമായി പരിഗണിക്കുന്ന തീരുമാനത്തിന് അടിവരയിടാന്‍ മാത്രമാണ് സഹായിച്ചത്', എന്നായിരുന്നു ഗാര്‍ഡിയന്റെ കുറിപ്പ്. ഗാര്‍ഡിയന്റെ അവസാന എക്സ് പോസ്റ്റ് ഉഷ്ണമേഖലാ പക്ഷിനിരീക്ഷണത്തെ പറ്റിയായിരുന്നു.