ഓണ്‍ലൈന്‍ ആക്രമണം തടയല്‍ സോഷ്യല്‍മീഡിയ കമ്പനികളുടെ ഉത്തരവാദിത്വമായി മാറും. പുതിയ നിയമം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഡിജിറ്റില്‍ ഡ്യൂട്ടി ഓഫ് കെയര്‍ എന്ന പേരിലാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്.
നിയമം പ്രാബല്യത്തില്‍ വന്നാല്‍ അക്കൗണ്ട് ഉടമകള്‍ക്ക് നേരെയുണ്ടായേക്കാവുന്ന ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തടയാന്‍ കമ്പനികള്‍ നടപടി സ്വീകരിക്കേണ്ടിവരും. ബ്രിട്ടനിലും യൂറോപ്യന്‍ യൂണിയനിലും ഉള്ളതിന് സമാനമായ സംരക്ഷണമാണ് ഓസ്‌ട്രേലിയയിലും കൊണ്ടുവരികയെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിയമം സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസകരമാണ്. ഒപ്പം സോഷ്യല്‍മീഡിയ കമ്പനികള്‍ക്ക് തലവേദനയും.