ന്യൂ സൗത്ത് വെയില്‍സില്‍ പൊലീസ് കസ്റ്റഡിയിലുള്ള ആദിമ വര്‍ഗ്ഗക്കാരുടെ എണ്ണം റെക്കോര്‍ഡ് നിരക്കിലെത്തി
ന്യൂ സൗത്ത് വെയില്‍സില്‍ പൊലീസ് കസ്റ്റഡിയിലുള്ള ആദിമ വര്‍ഗ്ഗക്കാരുടെ എണ്ണം റെക്കോര്‍ഡ് നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് പ്രായപൂര്ത്തിയാവര്ക്കുള്ള ജയിലുകളില്‍ കഴിയുന്നവരില്‍ മൂന്നില്‍ ഒരു ഭാഗം ആദിമ വര്‍ഗ്ഗ വിഭാഗക്കാരാണ്. നാലായിരത്തിലേറെ ആദിമ വര്‍ഗ്ഗ വിഭാഗത്തിലുള്ളവരാണ് ജയിലുള്ളതെന്നും ഈ വര്‍ഷം സെപ്തംബറിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡിന് മുമ്പുള്ളതിനേക്കാള്‍ പത്തുശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.