അതിര്‍ത്തി വഴിയുള്ള കുടിയേറ്റം തടയും; മെക്‌സിക്കന്‍ പ്രസിഡന്റുമായി ധാരണയിലെത്തിയെന്ന് ട്രംപ് ; അനധികൃത കുടിയേറ്റക്കാരുടെയും മയക്കുമരുന്നുകളുടെയും ഒഴുക്ക് തടഞ്ഞില്ലെങ്കില്‍ 25% താരിഫ് ചുമത്തുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ട്രംപിന്റെ അനുനയ നീക്കം

അതിര്‍ത്തി വഴിയുള്ള കുടിയേറ്റം തടയും; മെക്‌സിക്കന്‍ പ്രസിഡന്റുമായി ധാരണയിലെത്തിയെന്ന് ട്രംപ് ; അനധികൃത കുടിയേറ്റക്കാരുടെയും മയക്കുമരുന്നുകളുടെയും ഒഴുക്ക് തടഞ്ഞില്ലെങ്കില്‍ 25% താരിഫ് ചുമത്തുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ ട്രംപിന്റെ അനുനയ നീക്കം
മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം പാര്‍ഡോയുമായി സംസാരിച്ചതായി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്‌സിക്കോയിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം നിര്‍ത്താന്‍ ക്ലോഡിയ ഷെയ്ന്‍ബോം സമ്മതിച്ചുവെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. നേരത്തെ അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തി പങ്കിടുന്ന അമേരിക്കയിലേയ്ക്ക് വരുന്ന സാധനങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

അമേരിക്കയിലേയ്ക്കുള്ള അനധികൃത കുടിയേറ്റക്കാരുടെയും മയക്കുമരുന്നുകളുടെയും ഒഴുക്ക് തടയാന്‍ ഇരു രാജ്യങ്ങളും പരാജയപ്പെട്ടാല്‍ മെക്‌സിക്കോയ്ക്കും കാനഡയ്ക്കും മേല്‍ 25% താരിഫ് ചുമത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ട്രംപിന്റെ പ്രസ്താവനയോട് കഴിഞ്ഞ ദിവസം അതേ നാണയത്തില്‍ മെക്‌സിക്കന്‍ പ്രസിഡന്റ് തിരിച്ചടിച്ചിരുന്നു. ട്രംപ് തന്റെ നടപടിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അതേ നിലയില്‍ തിരിച്ചടിക്കുമെന്നായിരുന്നു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം വ്യക്തമാക്കിയത്. അമേരിക്ക താരിഫുകള്‍ ഉയര്‍ത്തിയാല്‍ മെക്‌സിക്കോയും താരിഫുകള്‍ ഉയര്‍ത്തുമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ക്ലോഡിയ ഷെയ്ന്‍ബോം പ്രതികരിച്ചത്.

ഇതിന് പിന്നാലെയാണ് താന്‍ ക്ലോഡിയ ഷെയ്ന്‍ബോമുമായി സംസാരിച്ചെന്ന് കുറിപ്പില്‍ ട്രംപ് വ്യക്തമാക്കിയത്. മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം പാര്‍ഡോയുമായി ഒരു അത്ഭുതകരമായ സംഭാഷണം നടത്തി. നമ്മുടെ തെക്കന്‍ അതിര്‍ത്തി ഫലപ്രദമായി അടച്ചുകൊണ്ട് മെക്‌സിക്കോയിലൂടെ അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റം തടയാന്‍ അവര്‍ സമ്മതിച്ചു. അമേരിക്കയിലേക്കുള്ള വന്‍തോതിലുള്ള മയക്കുമരുന്നുകളുടെ ഒഴുക്ക് തടയാന്‍ എന്തുചെയ്യാമെന്നതിനെക്കുറിച്ചും ഈ മരുന്നുകളുടെ അമേരിക്കയിലെ ഉപയോഗത്തെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. വളരെ ഫലപ്രദമായ ഒരു സംഭാഷണമായിരുന്നു അത്!' എന്നായിരുന്നു ട്രംപ് പങ്കുവെച്ചത്.

തങ്ങളുടെ ദക്ഷിണ അതിര്‍ത്തിയിലേക്ക് ആളുകള്‍ പോകുന്നത് മെക്‌സിക്കോ തടയും, ഇത് ഉടനടി പ്രാബല്യത്തില്‍ വരും. അമേരിക്കയിലേയ്ക്കുള്ള അനധികൃത കുടിയേറ്റം തടയുന്ന ഈ നടപടി ഒരുപാട് ദൂരം പോകും. നന്ദി! എന്നും മറ്റൊരു പോസ്റ്റിലും ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നു.

താന്‍ ട്രംപുമായി ഫോണില്‍ സംസാരിച്ചുവെന്നും 'സുരക്ഷാ പ്രശ്നങ്ങളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച്' ഇരുവരും ചര്‍ച്ച ചെയ്തതായും സംഭാഷണം 'മികച്ചതായിരുന്നു' എന്നും ഷെയ്ന്‍ബോം പറഞ്ഞു

Other News in this category



4malayalees Recommends