'സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലും ക്ഷണമില്ല'; ജി. സുധാകരനെ പൂര്‍ണമായും ഒഴിവാക്കി പൊതുസമ്മേളനം

'സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലും ക്ഷണമില്ല'; ജി. സുധാകരനെ പൂര്‍ണമായും ഒഴിവാക്കി പൊതുസമ്മേളനം
സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് ജി സുധാകരനെ ഏരിയാ സമ്മേളനത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയാതായി ആരോപണം. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും ജി സുധാകരന് ക്ഷണമില്ല. ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലും ജി സുധാകരന് ക്ഷണം ഉണ്ടായിരുന്നില്ല.

ജി സുധാകരന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരെ നടക്കുന്ന സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്നാണ് പൂര്‍ണമായി ഒഴിവാക്കിയത്. സമ്മേളന ദിവസങ്ങളില്‍ ജി സുധാകരന്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ് ജി സുധാകരന്‍.

അതേസമയം തനിക്ക് പാര്‍ട്ടി പദവികളില്ലാത്തത് കൊണ്ടാവും തന്നെ ഒഴിവാക്കിയതെന്ന് ജി സുധാകരന്‍ പറഞ്ഞു. ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും ജി സുധാകരന്‍ പറഞ്ഞു.

Other News in this category



4malayalees Recommends