ട്രംപ് അധികാരമേറുന്ന 20 ന് മുമ്പ് യുഎസിലേക്ക് മടങ്ങി എത്തണം ; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശവുമായി സര്‍വകലാശാലകള്‍

ട്രംപ് അധികാരമേറുന്ന 20 ന് മുമ്പ് യുഎസിലേക്ക് മടങ്ങി എത്തണം ; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശവുമായി സര്‍വകലാശാലകള്‍
ട്രംപ് പ്രസിഡന്റായി അധികാരത്തിലേറുന്ന ജനുവരി 20ന് മുമ്പ് യുഎസിലേക്ക് മടങ്ങിയെത്തണമെന്ന് വിദേശ വിദ്യാര്‍ത്ഥികളോട് സര്‍വകലാശാലകള്‍. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവില്‍ ട്രംപ് ഒപ്പുവയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കവേയാണ് നിര്‍ദ്ദേശം. ട്രംപിന്റെ മുന്‍ ഭരണ കാലത്ത് ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം മൂലമുണ്ടായ പ്രശ്‌നങ്ങളും ഇത്തരം നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് വിവരം.

യുഎസിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലെ കാര്യമായ മാറ്റങ്ങളും സര്‍വകലാശാലകളുടെ ആശങ്കകള്‍ക്ക് കാരണമാകുന്നു. ഒരു ദശാബ്ദത്തിനിടയില്‍ ആദ്യമായി യുഎസിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നിരുന്നു. 331602 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുഎസിലുള്ളത്. ഇതു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കൂടുതലാണ്. ചൈനീസ് വിദ്യാര്‍ത്ഥികളുടെ എണ്ണം നാലു ശതമാനം കുറഞ്ഞിട്ടുണ്ട്.

Other News in this category



4malayalees Recommends