ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി

ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി
ഗായികയും അവതാരകയുമായ അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി. അഞ്ജു തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രം പങ്കുവച്ച് ഈ വിവരം അറിയിച്ചത്. ആദിത്യ പരമേശ്വരന്‍ ആണ് വരന്‍. ഭാവിയെ കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്നവുമെന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതിയത്.

ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിന് മുന്നില്‍ നിന്നുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. നിരവധി പേരാണ് അഞ്ജു ജോസഫിന് ആശംസകള്‍ നേരുന്നത്. ഇത് അഞ്ജു ജോസഫിന്റെ രണ്ടാം വിവാഹം ആണ്. സ്റ്റാര്‍ മാജിക്കിന്റെ സംവിധായകന്‍ അനുപായിരുന്നു ആദ്യ ഭര്‍ത്താവ്.

ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടയാണ് താരം പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. അതേസമയം, നവംബര്‍ 28ന് ആണ് വിവാഹം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച നടക്കുന്ന വിവാഹ റിസപ്ക്ഷന്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Other News in this category



4malayalees Recommends