ആരാധകരെ ആര്‍മിയെന്നു വിളിച്ച് അല്ലു അര്‍ജുന്‍, പരാതി
തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും എത്തുന്നത് മലയാളികളില്‍ ആവേശം ഇരട്ടിക്കുന്ന ഘടകം കൂടിയാണ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തും. റിലീസിന് ഇനി വെറും മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ അല്ലു അര്‍ജുന് വന്‍ തിരിച്ചടിയായിരിക്കുകയാണ് ഒരു പരാതി.
ആരാധകരെ ആര്‍മി എന്ന് അഭിസംബോധന ചെയ്തതാണ് അല്ലു അര്‍ജുന് തിരിച്ചടിയായിരിക്കുന്നത്. പുഷ്പ 2ന്റെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു ആരാധകരെ ആര്‍മിയെന്ന് അല്ലു വിളിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീനിവാസ് എന്നയാളാണ് ഹൈദരാബാദിലെ ജവഹര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
മുംബൈയിലെ പ്രമോഷനിടെ ആയിരുന്നു അല്ലു അര്‍ജുന്റെ പരാമര്‍ശം. 'എനിക്ക് ആരാധകരില്ല; എനിക്ക് ഒരു ആര്‍മിയുണ്ട്. ഞാന്‍ എന്റെ ആരാധകരെ സ്‌നേഹിക്കുന്നു; അവരെന്റെ കുടുംബം പോലെയാണ്. അവര്‍ എന്നോടൊപ്പം നില്‍ക്കുന്നു. അവര്‍ എന്നെ ആഘോഷിക്കുന്നു. അവര്‍ ഒരു സൈന്യത്തെപ്പോലെ എനിക്കായി നിലകൊള്ളുന്നു. ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരുപാട് സ്‌നേഹിക്കുകയാണ്', എന്നാണ് അല്ലു പറഞ്ഞത്. എന്നാല്‍ ആര്‍മിയുമായി ഉപമിച്ചത് ശരിയായില്ലെന്നും സൈന്യം ചെയ്ത ത്യാ?ഗങ്ങളെ കുറച്ച് കാണിക്കുന്നതുമാണെന്നും ശ്രീനിവാസ് പരാതിയില്‍ പറയുന്നു,റിലീസിനെ പരാതി ബാധിക്കുമോ എന്ന സംശയത്തിലാണ് ആരാധകര്‍.