മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയുടെ കാലില്‍ തൊട്ടു വന്ദിച്ച് ഒരാള്‍, വീഡിയോയ്ക്ക് നേരെ വിമര്‍ശനം
മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയയായ ദേവനന്ദയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ദേവനന്ദയുടെ ഒരു വിഡിയോ ആണ്. സ്‌കൂള്‍ കലോത്സവത്തില്‍ അതിഥിയായി പങ്കെടുക്കാനെത്തിയ ദേവനന്ദയുടെ കാലില്‍ പ്രായമായ ഒരാള്‍ തൊട്ടു വന്ദിക്കുകയായിരുന്നു.
താരം നടന്നു വരുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അപ്രതീക്ഷിതമായി ഒരാള്‍ എത്തി കാലില്‍ തൊട്ടു വന്ദിക്കുകയായിരുന്നു. ഇത് കണ്ട് ദേവനന്ദ ഞെട്ടുന്നതും വിഡിയോയിലുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ചര്‍ച്ചയാകുകയാണ്. നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്.