ഗ്ലോസ്റ്റര്‍ഷെയറിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ജനക്കൂട്ടത്തിന് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. ചിപ്പിംഗ് സോഡ്ബറിയിലെ ക്രിസ്മസ് ഫെയറിലാണ് സംഭവം.
80 കകാരനായ ഡ്രൈവര്‍ പാര്‍ക്കിങ് സ്‌പേസില്‍ നിന്ന് വാഹനം പുറത്തെടുക്കാന്‍ നോക്കവേ നിയന്ത്രണം നഷ്ടമായി ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പിഞ്ചു കുഞ്ഞും ചെറിയ കുട്ടിയും ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് പരിക്കറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല.മാര്‍ക്കറ്റിലെ പിസാ സ്റ്റാളിന് സമീപമാണ് അപകടമുണ്ടായത്.
അപകടമുണ്ടായെങ്കിലും പരിപാടി റദ്ദാക്കേണ്ടെന്ന് പൊലീസ് അറിയിച്ചതോടെ സംഘാടകര്‍ പരിപാടി തുടരുകയായിരുന്നു.വാഹനത്തിന് വേഗത കുറവായതിനാലാണ് അപകടം നിസാരമായത്. അഞ്ച് മുതിര്‍ന്നവരും രണ്ട് കുട്ടികളുമുള്‍പ്പടെ ഏഴു പേരാണ് അപകടത്തിന് ഇരയായത്. സൗത്ത് വെസ്റ്റേണ്‍ ആംബുലന്‍സ് പരുക്കേറ്റവര്‍ക്ക് സഹായത്തിനെത്തി.
അപകട ദൃശ്യം പരത്തി അഭ്യൂഹത്തിനിടയാക്കരുതെന്നും പൊലീസ് അറിയിച്ച ശേഷമാണ് പരിപാടി തുടര്‍ന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി.