ഇ-വിസ ചതിച്ചു; പലര്‍ക്കും യുകെയില്‍ തുടരാനുള്ള അവകാശം തെളിയിക്കാന്‍ കഴിയുന്നില്ല; സമ്മതിച്ച് ഹോം ഓഫീസും; ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ പ്രശ്‌നങ്ങള്‍ 10 വര്‍ഷത്തെ റൂട്ട് വിസകളെ ബാധിക്കും, വീട് വാടകയ്ക്ക് ലഭിക്കാനും ബുദ്ധിമുട്ട്

ഇ-വിസ ചതിച്ചു; പലര്‍ക്കും യുകെയില്‍ തുടരാനുള്ള അവകാശം തെളിയിക്കാന്‍ കഴിയുന്നില്ല; സമ്മതിച്ച് ഹോം ഓഫീസും; ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ പ്രശ്‌നങ്ങള്‍ 10 വര്‍ഷത്തെ റൂട്ട് വിസകളെ ബാധിക്കും, വീട് വാടകയ്ക്ക് ലഭിക്കാനും ബുദ്ധിമുട്ട്
യുകെയില്‍ ജീവിക്കാനും, ജോലി ചെയ്യാനും അവകാശമുള്ള നിരവധി ആളുകള്‍ക്ക് ഇ-വിസകള്‍ ലഭിക്കാന്‍ നേരിടുന്ന ബുദ്ധിമുട്ട് മൂലം ഇത് തെളിയിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് സമ്മതിച്ച് ഹോം ഓഫീസ്.

ഇ-വിസകള്‍ ലഭിക്കാന്‍ നേരിടുന്ന ബുദ്ധിമുട്ട് ആയിരക്കണക്കിന് ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുമെന്ന് മനുഷ്യാവകാശ പ്രചാരകര്‍ പറയുന്നു. ഈ പ്രശ്‌നം നേരിട്ടവര്‍ക്ക് യുകെയില്‍ തങ്ങാന്‍ കഴിയുമെങ്കിലും ജോലി ചെയ്യാന്‍ അവകാശം തെളിയിക്കാനോ, വീട് വാടകയ്ക്ക് എടുക്കാനോ കഴിയാത്ത സ്ഥിതിയാണ്.

ഈ മാസം അവസാനത്തോടെയാണ് ഹോം ഓഫീസ് ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തിലേക്ക് നീങ്ങുന്നത്. ഫിസിക്കലായി രേഖകള്‍ കൈവശം വെയ്ക്കുന്നത് ഇതോടെ അവസാനിക്കും. ഇ-വിസകള്‍ക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും നിരവധി ആളുകള്‍ക്ക് ഇത് ലഭിച്ചിട്ടില്ല. 10 വര്‍ഷത്തെ കഠിനമായ വിസാ റൂട്ടിലുള്ളവരാണ് പ്രധാനമായും ഇതിന്റെ പ്രശ്‌നം നേരിടുന്നത്.

കുറഞ്ഞ വരുമാനമുള്ള, കറുത്ത വര്‍ഗ്ഗക്കാരാണ് പ്രധാനമായും ഈ വിസയിലുള്ളത്. ഈ വിസയിലുള്ളവര്‍ക്ക് റിന്യൂ ചെയ്ത് ലഭിക്കാന്‍ പോലും ഒരു വര്‍ഷത്തെ കാലതാമസമുണ്ട്. പുതുക്കാനായി അപേക്ഷ നല്‍കി, ഒപ്പം ഇ-വിസയ്ക്കും അപേക്ഷിച്ചവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വിസ തെളിവ് നല്‍കാന്‍ സാധിക്കാതെ വരുന്നതോടെ ജോലി ചെയ്യാനും, താമസിക്കാന്‍ സ്ഥലം കണ്ടെത്താനും വരെ പ്രതിസന്ധി നേരിടുകയാണ് പലരും.

Other News in this category



4malayalees Recommends