വീട്ടില്‍ വൈദ്യുതി കിട്ടി, സന്തോഷത്താല്‍ കൂട്ടുകാരനൊപ്പം പാറക്കുളത്തില്‍ കുളിക്കാനിറങ്ങി ; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വീട്ടില്‍ വൈദ്യുതി കിട്ടി, സന്തോഷത്താല്‍ കൂട്ടുകാരനൊപ്പം പാറക്കുളത്തില്‍ കുളിക്കാനിറങ്ങി ; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
വീട്ടില്‍ വൈദ്യുതി ലഭിച്ചതിന്റെ സന്തോഷത്തില്‍ വിളിച്ചുവരുത്തിയ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പാറക്കുളത്തില്‍ മുങ്ങി മരിച്ചു. പുറമേരി നടുക്കണ്ടിയില്‍ കനകത്ത് താഴെ കുനി ശശിയുടെ മകന്‍ സൂര്യജിത്ത് (16) ആണ് മരിച്ചത്. വീട്ടില്‍ വൈദ്യുതി ലഭിച്ചതിന്റെ സന്തോഷത്തില്‍ സൂര്യജിത്ത് തൂണേരിയുള്ള സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു.

ഇരുവരും വീടിനടുത്തുള്ള പാറക്കുളത്തില്‍ കുളിക്കാന്‍ പോയി. നീന്തല്‍ അറിയാത്ത സൂര്യജിത് കുളത്തില്‍ മുങ്ങിതാഴുകയായിരുന്നു. സുഹൃത്തായ വിദ്യാര്‍ത്ഥി സമീപത്തെ ക്ലബിലുണ്ടായിരുന്നവരെ വിവരം അറിയിച്ചു. ഇവരാണ് സൂര്യജിത്തിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണഅ.

മാതാവ് മോനിഷ, സഹോദരി തേജലക്ഷ്മി

Other News in this category



4malayalees Recommends