ബ്ലാക്ക് ഫ്രൈഡേ ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പുസ്തക ഷോപ്പിംഗ് ലോകമാകെ ചര്‍ച്ചയാകുന്നു. യു എസ് പ്രസിഡന്റ് പുസ്തക ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കയ്യിലുണ്ടായിരുന്ന പുസ്തകമാണ് ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം. പുസ്തകശാലയില്‍ നിന്ന് കുടുംബസമേതം പുറത്തിറങ്ങുമ്പോള്‍ ജോ ബൈഡന്റെ കയ്യിലുണ്ടായിരുന്നത് ഇസ്രയേലിന്റെ ക്രൂരത വിവരിക്കുന്ന പുസ്തകമാണെന്നതാണ് ചര്‍ച്ചകളുടെ ആധാരം.
അമേരിക്കന്‍ മാധ്യമങ്ങളാണ് ബൈഡന്‍ പുസ്തകവുമായി പുറത്തിറങ്ങുന്ന ചിത്രം പ്രസിദ്ധീകരിച്ചത്. കയ്യിലെ പുസ്തകം ചിലര്‍ തിരിച്ചറിഞ്ഞതോടെ ചൂടേറിയ ചര്‍ച്ചയായി അത് മാറുകയായിരുന്നു. മകന്‍ ഹണ്ടര്‍ ബൈഡനും മകള്‍ ആഷ്ലി ബൈഡനും കൊച്ചുമക്കള്‍ക്കുമൊപ്പം പുറത്തിറങ്ങിയ ബൈഡന്റെ കയ്യില്‍ കൊളംബിയ സര്‍വകലാശാല പ്രൊഫസറും പലസ്തീന്‍ - ലബനീസ് പ്രൊഫസര്‍ റാഷിദ് ഖാലിദി രചിച്ച ഇസ്രയേലിന്റെ യുദ്ധ ക്രൂരത വിവരിക്കുന്ന പുസ്തകമായിരുന്നു. The Hundred Years' War on Palestine: A History of Settler Colonialism and Resistance, 1917-2017 എന്ന പുസ്തകമായിരുന്നു അത്.
ടീഷര്‍ട്ടും ജാക്കറ്റും കൂളിങ് ഗ്ലാസും ക്യാപ്പും ധരിച്ച് ഒരു പുസ്തകശാലയില്‍നിന്നു പുറത്തിറങ്ങുന്ന ബൈഡന്റെ ചിത്രമാണ് ചര്‍ച്ചയായിരിക്കുന്നത്. പലസ്തീനില്‍ ഒരു നൂറ്റാണ്ട് കാലം ഇസ്രായേല്‍ നടത്തിയ അധിനിവേശത്തിന്റെയും വംശഹത്യയുടെയും ചരിത്രം അനാവരണം ചെയ്യുന്നതാണ് പുസ്തകം.