യുകെയില്‍ വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശയാകുകയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നവംബര്‍ മാസത്തില്‍ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കില്‍ വീടുവില ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭവന വിലയിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് നവംബറില്‍ 3.7 ശതമാനമാണഅ. ഒക്ടോബറിലെ വളര്‍ച്ചാ നിരക്ക് 2.4 ശതമാനം മാത്രമായിരുന്നു.
2022 നവംബറിന് ശേഷമുള്ള ഏറ്റവും വേഗമേറിയ വളര്‍ച്ചാ നിരക്കെന്നാണഅ ബില്‍ഡിങ് സൊസൈറ്റിയായ നേഷന്‍ വൈഡ് പറയുന്നത്.
വില ഉയര്‍ന്നതോടെ വീടുകളുടെ വിലയില്‍ ശരാശരി 208144 പൗണ്ടായി ഉയര്‍ന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വായ്പാ നിരക്കില്‍ മാറ്റം വരുത്തിയതോടെ ഭവന വിപണി ഉഷാറായി. കൂടുതല്‍ പേര്‍ വീടു വാങ്ങാന്‍ മുന്നോട്ടിറങ്ങിയതോടെ സ്വാഭാവികമായും വീടു വില വര്‍ദ്ധിച്ചിരിക്കുകയാണ്.
ബജറ്റില്‍ സ്റ്റാമ്പ് ഡ്യൂട്ടിയിലും മാറ്റം വരുത്തിയിരുന്നു. 2025 ഏപ്രില്‍ മുതല്‍ രണ്ടാമത് വീടുകള്‍ വാങ്ങുമ്പോള്‍ നികുതി ഉയര്‍ത്തിയിട്ടുമുണ്ട്. ബജറ്റിലെ പുതിയ മാറ്റങ്ങല്‍ വീടുകള്‍ വേഗത്തില്‍ സ്വന്തമാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുണ്ടാകുമെന്നും കണക്കുകള്‍ പറയുന്നു.