അഞ്ചു വയസ്സുകാരനും മൂന്നു വയസ്സുകാരിയും ലൈറ്റര്‍ എടുത്തു കളിച്ചപ്പോഴുണ്ടായത് വലിയ ദുരന്തം. പ്രസ്റ്റണിലാണ് സംഭവം നടന്നത്. വീട്ടിലുണ്ടായ തീ പിടിത്തത്തില്‍ ലൂയിസ് കോണ്‍സ്റ്റാന്റിന്‍ എന്ന അഞ്ചു വയസുകാരനും ഡിസൈര്‍ എലെന എന്ന മൂന്ന് വയസുകാരിയും അതിദാരുണമായി മരണമടഞ്ഞത്. കൊറോണേഷന്‍ ക്രസന്റിലെ വീട്ടില്‍ 2022 ഏപ്രില്‍ എട്ടിന് രാത്രി എട്ടു മണിക്കായിരുന്നു സംഭവം നടന്നത്. ലൈറ്ററില്‍ നിന്നായിരുന്നു സ്വീകരണമുറിയിലെ സോഫയ്ക്ക് തീ പിടിച്ചതെന്നാണ് അന്വേഷണത്തില്‍ വെളിപ്പെട്ടത്. ഇതിന്റെ അവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ സോഫയ്ക്ക് അടുത്തു നിന്നും ലഭിച്ചിരുന്നു.
വീട്ടില്‍ തീ പടരുന്നത് രണ്ട് അടുത്ത വീട്ടിലെ സ്ത്രീയാണ് പൊലീസിനേയും അടിയന്തര വിഭാഗത്തേയും വിവരമറിയിച്ചത്.
ലൂയിസിനെയും ഡിസൈറിനെയും അഗ്നിശമന പ്രവര്‍ത്തകര്‍ അതി സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും, നാലു ദിവസം കഴിഞ്ഞപ്പോള്‍ മരണമടയുകയായിരുന്നു. മുകളിലെ ജനലിലൂടെ ഇവരുടെ അമ്മ ലൊറേന രകഷപ്പെടുകയായിരുന്നു. പ്രെസ്റ്റണിലെ കൗണ്ടി ഹാളില്‍ ഇന്നലെ മുതല്‍ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട ഇന്‍ക്വെസ്റ്റ് ആരംഭിച്ചത്.