ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിന് എതിരായ അക്രമങ്ങളെ അപലപിച്ച് യുകെ എംപിമാര്‍; സ്ഥിതി അതീവ ഗുരുതരം; മുസ്ലീം ഭൂരിപക്ഷ രാജ്യത്തെ അവസ്ഥയെ കുറിച്ച് ഫോറിന്‍ സെക്രട്ടറി പ്രസ്താവന നടത്തണമെന്ന് ആവശ്യം

ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിന് എതിരായ അക്രമങ്ങളെ അപലപിച്ച് യുകെ എംപിമാര്‍; സ്ഥിതി അതീവ ഗുരുതരം; മുസ്ലീം ഭൂരിപക്ഷ രാജ്യത്തെ അവസ്ഥയെ കുറിച്ച് ഫോറിന്‍ സെക്രട്ടറി പ്രസ്താവന നടത്തണമെന്ന് ആവശ്യം
ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിന് എതിരായി നടക്കുന്ന അക്രമങ്ങള്‍ സംബന്ധിച്ച് യുകെ പാര്‍ലമെന്റില്‍ ചര്‍ച്ച. ഇന്ത്യന്‍ വംശജയായ കണ്‍സര്‍വേറ്റീവ് എംപി പ്രീതി പട്ടേലും, ലേബര്‍ എംപി ബാരി ഗാര്‍ഡിനറുമാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്.

ബംഗ്ലാദേശിലെ സ്ഥിതിഗതികളെ കുറിച്ചും, ഹിന്ദു സമൂഹത്തിനും എതിരായി നടക്കുന്ന അക്രമങ്ങള്‍ സംബന്ധിച്ചും ഫോറിന്‍, കോമണ്‍വെല്‍ത്ത്, ഡെവലപ്‌മെന്റ് അഫയേഴ്‌സ് സെക്രട്ടറി ഡേവിഡ് ലാമി പ്രസ്താവന നടത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

അതേസമയം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ ഇടക്കാല ഗവണ്‍മെന്റ് പിന്തുണ നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതായി അണ്ടര്‍ സെക്രട്ടറി കാതറീന്‍ വെസ്റ്റ് പ്രതികരിച്ചു. ചീഫ് അഡൈ്വസര്‍ യൂനിസുമായി ചര്‍ച്ച നടത്തിയെന്നും, ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ബംഗ്ലാദേശിലെ അക്രമസംഭവങ്ങള്‍ അതീവ ആശങ്ക ഉളവാക്കുന്നതാണെന്ന് വിതാമില്‍ നിന്നുള്ള എംപി പ്രീതി പട്ടേല്‍ വ്യക്തമാക്കി. ഹിന്ദു സമൂഹത്തെ കേന്ദ്രീകരിച്ച് അക്രമങ്ങള്‍ അരങ്ങേറുന്ന ഘട്ടത്തില്‍ ഫോറിന്‍ സെക്രട്ടറിയോട് അടിയന്തര ചോദ്യമാണുള്ളതെന്ന് ഭരണപക്ഷ എംപി ബാരി ഗാര്‍ഡിനര്‍ പറഞ്ഞു.

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ രാജിയെ തുടര്‍ന്നാണ് നോബല്‍ പുസ്‌കാര ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ കെയര്‍ടേക്കര്‍ ഭരണം രൂപീകരിച്ചത്. എന്നാല്‍ തുടക്കത്തില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭമായിരുന്ന പ്രതിഷേധങ്ങള്‍ ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ചെറിയ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് എതിരായ അക്രമങ്ങളായി രൂപം മാറിയിരിക്കുകയാണ്.

Other News in this category



4malayalees Recommends