സുപ്രഭാതം പത്രത്തിലെ എല്‍ഡിഎഫ് പരസ്യം വലിയ വീഴ്ച, ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി ശാസിച്ച് ജിഫ്രി തങ്ങള്‍
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പത്രപരസ്യത്തില്‍ സുപ്രഭാതത്തിന് വലിയ വീഴ്ചയും ശ്രദ്ധക്കുറവുമുണ്ടായെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രിമുത്തുക്കോയ തങ്ങള്‍ പറഞ്ഞു.നവംബര്‍ 19ന് പത്രത്തില്‍ വന്ന പരസ്യം സുപ്രഭാതത്തിന്റെ നയനിലപാടുകള്‍ക്ക് നിരാക്കാത്തതാണ്.ജീവനക്കാക്ക് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ജിഫ്രിതങ്ങള്‍ വ്യക്തമാക്കി.ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി ശാസന നല്‍കിയതായും ജിഫ്രിതങ്ങള്‍ വ്യക്തമാക്കി.ഉപതരെഞ്ഞെടുപ്പ് തലേന്ന് പത്രത്തില്‍ വന്ന പരസ്യം വലിയ രീതിയില്‍ വിവാദമായിരുന്നു.
സുപ്രഭാതം പത്രത്തിലെ സിപിഎമ്മിന്റെ വിവാദ പരസ്യക്കാര്യം ചര്‍ച്ച ചെയ്യാന്‍ സമസ്ത മുഷാവറ ഈ മാസം 11 ന് യോഗം ചേരും. സുപ്രഭാതത്തിലെ വിവാദ പരസ്യക്കാര്യത്തില്‍ ഇതേ വരെ ഒരു നടപടിയുമെടുത്തില്ല. ഇക്കാര്യത്തില്‍ ഹമീദ് ഫൈസി അമ്പലക്കടവ് മാനേജ്‌മെന്റിന് നല്‍കിയ ഉറപ്പ് നടപടി എടുക്കുമെന്നായിരുന്നുവെങ്കിലും അന്വേഷണം പൂര്‍ത്തിയായില്ല എന്നാണ് വിശദീകരണം.