പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനെടുത്തെന്ന് സംശയിക്കുന്ന കൊലയാളി നഴ്‌സ് ലൂസി ലെറ്റ്ബിയെ ജയിലില്‍ ചോദ്യം ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥര്‍. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നടന്ന അപ്രതീക്ഷിത മരണങ്ങളും കുഞ്ഞുങ്ങള്‍ക്കുണ്ടായ ബോധം കെടലും ദുരൂഹത നിറഞ്ഞതാണ്. കൊലയാളി നഴ്‌സിന്റെ പങ്ക് ഈ സംഭവത്തിലുമുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്.
ഇവര്‍ ആദ്യം ട്രെയ്‌നിങ്ങിലുണ്ടായ ലിവര്‍പൂള്‍ വുമണ്‍സ് ഹോസ്പിറ്റലിലെ കേസുകളുമായും ബന്ധപ്പെട്ട് ചോദ്യം ചെയ്യലുണ്ടായതായി സൂചനയുണ്ട്. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഏഴു കുഞ്ഞുങ്ങളെ വധിക്കുകയും ചില കുട്ടികളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ 34 കാരിയായ മുന്‍ നിയോനേറ്റല്‍ നഴ്‌സ് ആജീവനാന്ത ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ഇവര്‍ ജയിലിലായത്. ഇവര്‍ പരിശോധിച്ച കുഞ്ഞുങ്ങളുടെ വിവരങ്ങള്‍ എല്ലാം പൊലീസ് പരിശോധിച്ചുവരികയാണ്. ചോദ്യം ചെയ്തത് പൊലീസ് സ്ഥിരീകരിച്ചെങ്കിലും വിവരങ്ങള്‍ പൊലീസ് പങ്കുവയ്ക്കാന്‍ തയ്യാറായില്ല.
15 ആജീവനാന്ത ശിക്ഷ ലഭിച്ചിരിക്കുന്നതിനാല്‍ ഇവര്‍ മരണം വരെ ജയിലില്‍ കഴിയേണ്ടിവരും.