ഇന്ന് മുതല്‍ വീണ്ടും തണുപ്പിലേക്ക് ; മഞ്ഞുവീഴ്ച ശക്തമാകുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് ; ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് മൂന്നിലെത്തും

ഇന്ന് മുതല്‍ വീണ്ടും തണുപ്പിലേക്ക് ; മഞ്ഞുവീഴ്ച ശക്തമാകുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് ; ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് മൂന്നിലെത്തും
ബ്രിട്ടന്‍ വീണ്ടും തണുപ്പിലേക്ക്. മഞ്ഞുവീഴ്ച വീണ്ടും ശക്തമാകുകയാണ്. കനത്ത മൂടല്‍ മഞ്ഞുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് പ്രവചിച്ചു. സ്‌കോട്‌ലന്‍ഡിലെ ചില ഭാഗങ്ങളില്‍ മൈനസ് എട്ടുവരെ താപനില എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ മൈനസ് മൂന്നുവരെ എത്താനും സാധ്യതയുണ്ടെന്ന് പ്രവചനത്തില്‍ പറയുന്നു.

Snow and freezing weather on way with minus 7C temperatures forecast for UK  - Mirror Online

രാത്രി കാലങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസില്‍ എത്തുന്ന ചില പ്രദേശങ്ങളുണ്ട്. രാവിലെ വ്യാപകമായ മൂടല്‍ മഞ്ഞും ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച അനുഭവപ്പെടുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി. ചില പ്രദേശങ്ങളില്‍ മഴയുണ്ടാകും. ഈ ആഴ്ചയില്‍ നാളെ ഒഴിച്ചുള്ള ദിവസങ്ങളില്‍ മഞ്ഞു വീഴ്ച ശക്തമാകും. റോഡ്, റെയില്‍ ഗതാഗതങ്ങളെ ബാധിക്കുന്ന രീതിയിലാകും മഞ്ഞുവീഴ്ച. യാത്രയ്ക്കിറങ്ങുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Other News in this category



4malayalees Recommends