നീണ്ട കാത്തിരിപ്പില്‍ പല രോഗികളും നിരാശയിലാണ്. എന്‍എച്ച് എസ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നീക്കങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും രോഗികള്‍ പ്രതിസന്ധിയിലാണ്. റെക്കോര്‍ഡ് വര്‍ദ്ധനവാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍.
2024 ലെ രണ്ടാം പാദത്തില്‍ സ്വകാര്യ ആശൂപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 2,32,000 ആണ്. പ്രൈവറ്റ് ഹെല്‍ത്ത്കെയര്‍ നെറ്റ് വര്‍ക്കില്‍ നിന്നുള്ള ഡാറ്റയാണ് ഇതു പറയുന്നത്. പൊതു ആരോഗ്യമേഖലയില്‍ പ്രതിസന്ധി കനത്തതോടെ ആയിരക്കണക്കിന് ആളുകളാണ് സ്വകാര്യ മേഖലയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. 2024 ലെ ഔദ്യോഗിക കണക്കില്‍ ഇരുപത് ലക്ഷത്തിലധികം പേരാണ് എന്‍ എച്ച് എസില്‍ ചികിത്സക്കായി കാത്തിരിക്കുന്നത്.
കൂടുതല്‍ രോഗികള്‍ സ്വകാര്യ ചികിത്സ തേടി പോവുകയാണെന്ന് കണക്കുകള്‍ വ്യക്തമാകുന്നു. പലരും സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഒരു അത്യാവശ്യ ഘടകമായി കണ്ടു തുടങ്ങി. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഏകദേശം 1,64,000 പേരാണ് സ്വകാര്യ ഇന്‍ഷുറന്‍സിന്റെ സഹായത്തോടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തിയത്. ഏതായാലും എന്‍എച്ച്എസ് പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കില്ലെന്ന് ആശുപത്രി മേധാവികള്‍ തന്നെ തുറന്നുസമ്മതിക്കുന്നുണ്ട്. നീണ്ട കാത്തിരിപ്പുകളാണ് പലപ്പോഴും രോഗികളെ ബുദ്ധിമുട്ടിലാഴ്ത്തുന്നത്. ഇതാണ് സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെത്താന്‍ കാരണം.