ഓസ്‌ട്രേലിയയില്‍ ആദ്യ ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട് , ആകെ തൊഴില്‍ അന്വേഷിക്കുന്നവരുടെ എണ്ണവും തൊഴില്‍ ഒഴിവുകള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
രാജ്യത്തെ ഓരോ എന്‍ട്രി ലെവല്‍ ജോലിയിലേക്കും ശരാശരി 33 പേര്‍ അപേക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ ഒരു ജോലിക്ക് 60 പേരും ടാസ്മാനിയയില്‍ 55 പേരും അപേക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ജോബ് സീക്കേഴ്‌സ് പെയ്‌മെന്റ് വാങ്ങുന്ന എട്ടുലക്ഷം പേരില്‍ 62 ശതമാനം പേരും ഒരു വര്‍ഷത്തിലേറെയായി ആനുകൂല്യം വാങ്ങുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.