പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വൂള്‍വര്‍ത്ത്‌സ് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ കമ്പനി അടിയന്തരമായി നടപടിയെടുക്കണമെന്ന് സ്വതന്ത്ര എംപി മോണിക്ക റിയാന്‍. സമരം മൂലം വിക്ടോറിയയിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകളും കാലിയായി കിടക്കുകയാണ്.
ജനങ്ങള്‍ക്ക് സാധനങ്ങള്‍ ലഭിക്കുന്നില്ല.
മെല്‍ബണിലെ പ്രധാന വിതരണ കേന്ദ്രത്തിന് മുന്നില്‍ ദിവസങ്ങളായി ജീവനക്കാര്‍ നടത്തുന്ന പിക്കറ്റിങ് തടയണമെന്നാവശ്യപ്പെട്ടാണ് പരാതി.
ജീവനക്കാരുടെ സമരം കാരണം അമ്പതു മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായി വൂള്‍വര്‍ത്ത് വ്യക്തമാക്കി.
വിക്ടോറിയയിലും ന്യൂസൗത്ത് വെയില്‍സിലും ക്യാപിറ്റല്‍ ടെറിട്ടറിയിലും നിരവധി വൂള്‍വര്‍ത്ത് സ്റ്റോറുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്.
മൂന്നു വര്‍ഷം കൊണ്ട് 25 ശതമാനം വരെ ശമ്പള വര്‍ദ്ധനവാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നതെന്നും ഇതിന്റെ പേരിലാണ് സമരമെന്നും കമ്പനി പറയുന്നു. അതു പണപ്പെരുപ്പത്തിനേക്കാള്‍ കൂടുതലാണെന്നും വൂള്‍വര്‍ത്ത് പരാതിയില്‍ പറയുന്നു. ഏതായാലും സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലും സമരം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം തുടരുകയാണ്.