തനിക്കെതിരെ അന്വേഷണം നടത്തണമെന്ന പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശ അപമാനകരവും തികച്ചും അടിസ്ഥാനരഹിതവുമാണെന്ന് ന്യൂസൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ്.
സിഡ്‌നിയിലെ റോസ്ഹില്‍ റേസ്‌കോഴ്‌സുമായി പുനര്‍വികസനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
റേസ്‌കോഴ്‌സ് നവീകരണ പദ്ധതിയ്ക്ക് പിന്നിലുള്ളയാള്ക്ക് പ്രീമിയറുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
അഴിമതി ആരോപണങ്ങള്‍ വസ്തുതകളുടേയോ തെളിവുകളുടേയോ പിന്‍ബലത്തോടെയല്ലെന്നും റേസ് കോഴ്‌സ് പുനര്‍നവീകരിച്ച് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറില്ലെന്നും പ്രീമിയര്‍ പറഞ്ഞു.