വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക്് ഭരണം നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ്. എബിസി റേഡിയോയിലാണ് പ്രതികരണം.
ലേബര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാതിരിക്കുന്നതിലുള്ള അപകട സാധ്യത നിലനില്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് തീര്‍ച്ചയായും അതൊരു സാധ്യത തന്നെയാണെന്നായിരുന്നു ജിം ചാമേഴ്‌സിന്റെ മറുപടി.
ഉയര്‍ന്ന പണപ്പെരുപ്പവും പലിശ നിരക്കും സാമ്പത്തിക രംഗത്തെ മെല്ലെപോക്കുമാണ് ലേബര്‍ സര്‍ക്കാരിന് വെല്ലുവിളിയാകുന്നത്.
അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മാര്‍ച്ച് മാസത്തില്‍ ഇടക്കാലബജറ്റ് അവതരിപ്പിക്കുമെന്ന് ജിം ചാമേഴ്‌സ് വ്യക്തമാക്കി.