റിലീസ് ചെയ്ത് ഒരു വര്‍ഷം ആകാന്‍ പോകുന്നതിനിടെ വാലിബന്റെ പരാജയത്തെ കുറിച്ച് തുറന്നു പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
മലൈക്കോട്ടൈ വാലിബന്റെ പരാജയം സമ്മാനിച്ച നിരാശ മാറാന്‍ മൂന്ന് ആഴ്ച വേണ്ടി വന്നുവെന്നും കുട്ടിക്കാലം മുതല്‍ സിനിമകളില്‍ കണ്ട, ഗംഭീര നിമിഷങ്ങളെ തിരികെ കൊണ്ടുവരാനാണ് താന്‍ ചിത്രത്തിലൂടെ ശ്രമിച്ചതെന്നും ലിജോ പറഞ്ഞു.
'കുട്ടിക്കാലെ മുതല്‍ സിനിമകളില്‍ കണ്ടിട്ടുള്ള ഗംഭീരമായ നിമിഷങ്ങളെ തിരികെ കൊണ്ടുവരാനാണ് മലൈക്കോട്ടൈ വാലിബനിലൂടെ ഞാന്‍ ശ്രമിച്ചത്. ബോളിവുഡ് പടങ്ങളില്‍ ബച്ചന്‍ സാറും തമിഴ് സിനിമയില്‍ രജനി സാറുമൊക്കം സ്‌ക്രീനിലേക്ക് വരുന്നത് പോലൊരു നിമിഷം. വാലിബന്റെ പരാജയം എന്നെ നിരാശിയിലേക്ക് കൊണ്ടെത്തിച്ചു. ആ നിരാശ മൂന്നാഴ്ചയോളം മാത്രമെ നീണ്ടുനിന്നുള്ളൂ', എന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
'പ്രേക്ഷകര്‍ എന്താണോ കാണാണമെന്ന് ആഗ്രഹിക്കുന്നത് അതിനെ മാറ്റി മറിക്കുകയാണ് സംവിധായകന്‍ ചെയ്യേണ്ടത്. അല്ലാതെ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് അവരുടെ ആവശ്യം നിറവേറ്റുകയല്ല വേണ്ടത്. എന്റെ ശൈലി ഇതാണ്. സിനിമ നിര്‍മിക്കിക മാത്രമല്ല സംവിധാനം. എന്ത് കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നത് കൂടിയാണെന്നാണ് എനിക്ക് തോന്നുന്നത്', എന്നും ലിജോ ജോസ് കൂട്ടിച്ചേര്‍ത്തു.