മകന് ഓട്ടിസമാണ്, എഡിഎച്ച്ഡിയുമുണ്ട്.. അവനെ മാറ്റി നിര്‍ത്താതിന് നന്ദി; തുറന്നു സംസാരിച്ച് ഷെല്ലി

മകന് ഓട്ടിസമാണ്, എഡിഎച്ച്ഡിയുമുണ്ട്.. അവനെ മാറ്റി നിര്‍ത്താതിന് നന്ദി; തുറന്നു സംസാരിച്ച് ഷെല്ലി
തന്റെ മകന്‍ ഓട്ടിസ്റ്റിക് ആണെന്ന് നടി ഷെല്ലി. ഒരു സ്‌കൂള്‍ പരിപാടിയില്‍ സംസാരിക്കവെയാണ് തന്റെ മകനെ കുറിച്ച് ഷെല്ലി പറഞ്ഞത്. തന്റെ മകനെ നോക്കുന്ന അധ്യാപകരെ അഭിനന്ദിച്ചു കൊണ്ടായിരുന്നു നടി സംസാരിച്ചത്. മാത്രമല്ല മകന്റെ കൂടെ നില്‍ക്കുന്ന മറ്റ് വിദ്യാര്‍ത്ഥികളോടും ഷെല്ലി നന്ദി പറയുന്നുണ്ട്.

എനിക്കൊരു മകനുണ്ട്. അവന്‍ ഓട്ടിസ്റ്റിക് ആണ്. എഡിഎച്ച്ഡിയുണ്ട്. ഇവിടുത്തെ ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് ആണ് ആദ്യം നന്ദി പറയാനുള്ളത്. ഒരു വീടിനുള്ളില്‍ അടച്ചിടാതെ, അവരെ മാറ്റി നിര്‍ത്താതെ, അവരുടെ കഴിവ് പുറത്തു കൊണ്ടു വരാന്‍ നിങ്ങള്‍ കാണിച്ച മനസും നല്‍കിയ പിന്തുണയും അതിനായി വച്ച ചുവടുമാണ് ഏറ്റവും മികച്ച കാര്യം.

തങ്ങളുടെ കുട്ടിയെ മുന്നോട്ട് കൊണ്ടു വരണം എന്ന് അവരുടെ മനസിലുള്ളതിനാലാണ്. അതിന് ആദ്യം തന്നെ അവരോട് നന്ദി പറയേണ്ടതുണ്ട്. രണ്ടാമത് നന്ദി പറയുന്നത് ഇവരെ നോക്കുന്ന അധ്യാപകരോടാണ്. ഇത് വളരെയധികം ക്ഷമ വേണ്ടൊരു പ്രൊഫഷന്‍ ആണ്.

എന്റെ മേഖല ഇതാണെന്നും ഇതാണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്നുമുള്ള ചിന്തയുള്ള, ഇവരുടെ കഴിവുകള്‍ പുറത്ത് കൊണ്ടു വരാന്‍ ശ്രമിക്കുന്ന അധ്യാപകരോടാണ് നന്ദി പറയാനുള്ളത്. മൂന്നാമതായി നന്ദി പറയാനുളളത് വിദ്യാര്‍ത്ഥികളോടാണ്. നിങ്ങളെ പലരും പല പേരും വിളിക്കുന്നുണ്ട്.

പക്ഷെ അതൊന്നുമല്ല നിങ്ങള്‍. നിങ്ങള്‍ നിങ്ങളുടെ വ്യക്തിത്വമാണ് കാണിക്കുന്നത്. നിങ്ങളുടെ ആത്മവിശ്വാസമാണ് ഈ കാണുന്നത്. സ്വതന്ത്രരായി ജീവിക്കാന്‍ പഠിക്കണം. അതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട് എന്നാണ് ഷെല്ലി പറയുന്നത്. അതേസമയം, ടെലിവിഷന്‍ രംഗത്ത് നിന്നാണ് ഷെല്ലി ശ്രദ്ധ നേടുന്നത്. മിന്നല്‍ മുരളി അടക്കമുള്ള ഹിറ്റ് സിനിമകളില്‍ ഷെല്ലി വേഷമിട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends