വിമതര്‍ തലസ്ഥാന നഗരമായ ദമാസ്‌കസ് പിടിച്ചെടുത്തതോടെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടു. സൈനിക ഉദ്യോഗസ്ഥരാണ് പ്രസിഡന്റ് രാജ്യം വിട്ടതായി സ്ഥിരീകരിച്ചത്.
ദമസ്‌കസിലെത്തിയ വിമതര്‍ അവിടുത്തെ ജയിലുകളിലെ തടവുകാരെ മോചിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ വിമതര്‍ ഹോംസ് നഗരം പിടിച്ചടക്കിയിരുന്നു. തന്ത്രപ്രധാന മേഖലയായ ഹോംസിലേക്ക് വിമതര്‍ എത്തിയതോടെ ബാഷര്‍ അല്‍ അസദ് ഭരണകൂടം കനത്ത ആശങ്കയിലുമായിരുന്നു. ഇതിന് പിന്നാലെയാണ് ദമാസ്‌കസിലേക്ക് വിമതര്‍ എത്തുന്നത്. അസ്സദ് രാജ്യം വിട്ടതോടെ സര്‍ക്കാരിന്റെ ആയുസ് ഇനി എത്ര നേരമെന്ന ആശങ്ക ശക്തമായി നിലനില്‍ക്കുകയാണ്.