വെറും 11 ദിവസം, അസദ് കുടുംബത്തിന്റെ 54 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് വിമത സംഘം ; സിറിയയുടെ ഇനിയുള്ള നീക്കങ്ങള്‍ നിരീക്ഷിച്ച് ലോക രാജ്യങ്ങള്‍

വെറും 11 ദിവസം, അസദ് കുടുംബത്തിന്റെ 54 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് വിമത സംഘം ; സിറിയയുടെ ഇനിയുള്ള നീക്കങ്ങള്‍ നിരീക്ഷിച്ച് ലോക രാജ്യങ്ങള്‍
വിമതരുടെ നീക്കത്തില്‍ അസദ് കുടുംബത്തിന്റെ 54 വര്‍ഷത്തെ ഭരണത്തിന്റെ അടിത്തറയിളക്കിയ 11 ദിവസത്തെ വിമതരുടെ ഓപ്പറേഷന്‍. സിറിയയുടെ പൂര്‍ണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ തിരശ്ശീല വീണത് കഴിഞ്ഞ 14 വര്‍ഷം അധികാരം കൈവിടാതിരിക്കാന്‍ നടത്തിവന്ന ശ്രമങ്ങള്‍ കൂടിയാണ്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതോടെ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് സിറിയ വിട്ടെന്നാണ് റഷ്യ വ്യക്തമാക്കിയത്.

നാല്‍പ്പത്തിരണ്ടുകാരനായ അബു മുഹമ്മദ് അല്‍ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയില്‍ ഭരണത്തിലേറുന്നത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരന്‍ ആയിരുന്നു ജുലാനി. പിന്നീട് മിതവാദിയുടെ കൃത്രിമ പ്രതിച്ഛായയിലേക്ക് മാറിയെങ്കിലും ജുലാനിയുടെ അല്‍ഖ്വയ്ദ പശ്ചാത്തലം ലോകത്തെ ഭയപ്പെടുത്തുന്നതാണ്.

നവംബര്‍ 27 ന് സിറിയയുടെ വടക്കന്‍ പ്രവശ്യയായ അലപ്പോയില്‍ സൈന്യത്തിനെതിരെ വിമതരുടെ അപ്രതീക്ഷിത ആക്രമണം നടക്കുന്നു. തുടര്‍ സംഘര്‍ഷങ്ങളില്‍ 24 മണിക്കൂറിനിടെ 130 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സിറിയന്‍ ഓബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്ക്. ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാമിനൊപ്പം പഴയ ഫ്രീ സിറിയന്‍ ആര്‍മിയുടെ അവശേഷിപ്പുകളും കൂടി ചേര്‍ന്നു. നവംബര്‍ 28ന് അലപ്പോയെ ദമാസ്‌കസുമായി ബന്ധിപ്പിക്കുന്ന ഹൈവേ വിമതര്‍ അടച്ചു. നവംബര്‍ 29ന് അലപ്പോ നഗരത്തിന് നേരേ ബോംബാക്രമണം തുടങ്ങി. റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വരെ സഹായത്തിന് പറന്നെത്തിയെങ്കിലും ഒരൊറ്റ ദിവസം കൊണ്ട് അലപ്പോ വീണു.

നവംബര്‍ മുപ്പതോടെ നഗരം പൂര്‍ണമായും വിമതരുടെ നിയന്ത്രണത്തിലായി. സിറിയയുടെ വടക്കന്‍ ഭാഗത്തെ 80 ചെറുപട്ടണങ്ങളും ഗ്രാമങ്ങളും വിമതര്‍ കൈയ്യടക്കി. ഡിസംബര്‍ ഒന്നിന് അലപ്പോ വീണതായി സ്ഥിരീകരണം.

ഡിസംബര്‍ എട്ടിന് ദമാസ്‌കസിലേക്ക് വിമതര്‍ പ്രവേശിച്ചു. ചെറുത്തുനില്‍ക്കാന്‍ പോലും ശ്രമിക്കാതെ സിറിയന്‍ സൈനികര്‍ യൂണിഫോം ഉപേക്ഷിച്ച് രക്ഷതേടി.

ദമാക്കസ് പിടിച്ചടക്കിയ വിമതര്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റേയും പിതാവിന്റെയും പ്രതിമകള്‍ തകര്‍ത്തു. പിന്നാലെ പ്രസിഡന്റ് കൊട്ടാരത്തിലേക്ക് വിമതര്‍ ഇരച്ചുകയറി. പിന്നാലെ അസദ് ദമാസ്‌കസില്‍ നിന്ന് വിമാനം കയറിയതായും റഷ്യയില്‍ അഭയം തേടിയെന്ന സ്ഥിരീകരണലവും പുറത്ത് വന്നു. അങ്ങനെ 54 വര്‍ഷം നീണ്ട അസ്സദ് കുടുംബത്തിന്റെ സിറിയന്‍ ഭരണത്തിന് അവസാനം കുറിച്ചു.



Other News in this category



4malayalees Recommends