സിറിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം ; സ്ഥിതി ഗതി മുതലെടുത്ത് തിരിച്ചുവരാനുള്ള ഐഎസിന്റെ ശ്രമം തകര്‍ക്കുമെന്ന് ജോ ബൈഡന്‍

സിറിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം ; സ്ഥിതി ഗതി മുതലെടുത്ത് തിരിച്ചുവരാനുള്ള ഐഎസിന്റെ ശ്രമം തകര്‍ക്കുമെന്ന് ജോ ബൈഡന്‍
സിറിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം. ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ യുഎസ് ആക്രമണം നടത്തിയത്. സ്ഥിതിഗതികള്‍ മുതലെടുക്കാന്‍ ഐഎസ് ശ്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഐഎസിനെ തിരിച്ചുവരാന്‍ അനുവദിക്കരുതെന്ന് ജോ ബൈഡന്‍ പറഞ്ഞു.

യുഎസ് എയര്‍ഫോഴ്‌സിന്റെ ബി-52 സ്ട്രാറ്റോഫോര്‍ട്രസ് ബോംബറുകള്‍, എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിള്‍സ്, എ-10 തണ്ടര്‍ബോള്‍ട്ട് കക എന്നീ യുദ്ധവിമാനങ്ങള്‍ ഉപയോ?ഗിച്ചാണ് ഐഎസ് താവളങ്ങളില്‍ ആക്രമണം നടത്തിയത്. അതേസമയം വിമതര്‍ സിറിയ പിടിച്ചതോടെ രാജ്യം വിട്ട പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് റഷ്യയിലെന്ന് റിപ്പോര്‍ട്ട്. അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയെന്നാണ് വിവരം. അസാദിന്റെ ഭരണത്തിന് അവസാനമായതോടെ വിമതസേന എച്ച്ടിഎസിന്റെ തലവനായ അബു മുഹമ്മദ് അല്‍-ജുലാനി സിറിയയുടെ തലപ്പത്തെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends