ആരോഗ്യ മേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഹൃദയാഘാതമോ സ്‌ട്രോക്കോ ഉള്‍പ്പെടെ അടിയന്തര ഘട്ടത്തില്‍ ജീവന്‍ രക്ഷപ്പെടുത്താന്‍ എമര്‍ജന്‍സി സര്‍വീസിനെ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണ്. കാറ്റഗറി 3,4 എന്നിവയ്ക്കു മാത്രമല്ല കാറ്റഗറി 2 കോളുകള്‍ക്കും ഞെട്ടിക്കുന്ന പ്രതികരണമാണ് ലഭിക്കുന്നത്.
ജീവന്‍ രക്ഷിക്കേണ്ടത് അത്യാവശ്യമാണെങ്കിലും സ്വയം ആശുപത്രിയിലെത്താനാകുമോ എന്നാണ് എമര്‍ജന്‍സി സര്‍വീസില്‍ നിന്നുള്ള ചോദ്യം.
കനത്ത സമ്മര്‍ദ്ദത്തിലാണെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വീസ് സ്ഥിരീകരിച്ചു. 999 ല്‍ എത്തുന്ന കോളുകളില്‍ കാത്തിരിപ്പ് നീളുന്ന സാഹചര്യമുണ്ടെന്നും ഇവര്‍ സമ്മതിക്കുന്നു.
വീഴ്ചയും അതിശക്തമായ വേദനയുള്ളവരും ഉള്‍പ്പെടെ ആവശ്യപ്പെട്ടാലും ആംബുലന്‍സ് സര്‍വീസ് ഉടന്‍ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സുരക്ഷിതമായി സ്വയം ആശുപത്രിയിലെത്തിച്ചേരാന്‍ കഴിയുമോ എന്നാണ് എമര്‍ജന്‍സി സര്‍വീസ് ചോദിക്കുക. പൊള്ളലേല്‍ക്കലും ഹൃദയാഘാതവും സ്‌ട്രോക്കും ഉള്‍പ്പെടെ കേസുകളില്‍ പോലും രോഗികളെ സഹായിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് സമ്മതിക്കുകയാണ് എമര്‍ജന്‍സി സര്‍വീസ് ടീം കൈകാര്യം ചെയ്യുന്നവര്‍.