ഡാരാഗ് ചുഴലിക്കാറ്റില്‍ രണ്ടു ലക്ഷത്തിലേറെ വീടുകളില്‍ വൈദ്യുതി മുടങ്ങി. പല കെട്ടിടങ്ങളും നാശനഷ്ടങ്ങളുണ്ടായി.മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി കമ്പനികള്‍ നശിച്ചു. പലയിടത്തും വൈദ്യുതി തിരിച്ചെത്താതെ ജനം പ്രതിസന്ധിയിലാണ്. ഞായറാഴ്ച രാവിലെ 9 മണിവരെ രണ്ടു ലക്ഷത്തോളം പേരുടെ വീടുകളില്‍ വൈദ്യുതിതടസ്സമുണ്ടായതായി കണക്ക് വ്യക്തമായിരുന്നു. പിന്നീട് നിരവധി വീടുകളില്‍ വൈദ്യുതി പുനസ്ഥാപിച്ചു.
കൊടുങ്കാറ്റ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിരവധി കാറുകള്‍ക്ക് കേടുപാടുണ്ടായി. രാവിലെ 50 ഓളം വെള്ളപ്പൊക്ക മുന്നറിയിപ്പും 130 ഓളം അലര്‍ട്ടുകളുമുണ്ടായിരുന്നു ഇംഗ്ലണ്ടില്‍. വെയില്‍സില്‍ 20 അലര്‍ട്ടുകളുണ്ടായി. രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലങ്കാഷയറില്‍ ഓടിച്ചിരുന്ന കാറിന് മുകളില്‍ മരണം വീണ് 40 കാരന്‍ മരിച്ചു. ഒരു ക്യാബ് ഡ്രൈവര്‍ക്കും ജീവന്‍ നഷ്ടമായി. പൊലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിരവധി നാല്‍ക്കാലികള്‍ക്കും ജീവന്‍ നഷ്ടമായി.
പലയിടത്തും കാറുകള്‍ നശിച്ചുകിടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും പടിഞ്ഞാറന്‍ തീര പ്രദേശങ്ങളിലുള്ളവരോട് വീട്ടില്‍ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. മേല്‍ക്കൂരകള്‍ പറന്നുയര്‍ന്ന കാഴ്ചയുമുണ്ടായി. ട്രെയ്ന്‍ വിമാന ഗതാഗതത്തെയും മോശം കാലാവസ്ഥ ബാധിച്ചു.