ഗായിക അമൃത സുരേഷിന്റെ സഹോദരിയാണ് നടികൂടിയായ അഭിരാമി സുരേഷ്. ഈ അടുത്തിടെയായി നിരന്തരം വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന താരങ്ങളാണ് ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. അമൃത ജീവിതത്തില്‍ നേരിട്ട എല്ലാ പ്രശ്നങ്ങളിലും താങ്ങായി ഒപ്പം അഭിരാമിയുണ്ടായിട്ടുണ്ട്. തന്റെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്ക് തക്കതായ മറുപടി അഭിരാമി നല്‍കാറുണ്ട്.
ഇപ്പോഴിതാ വിവാദങ്ങളെല്ലാം ഏറെക്കുറെ കെട്ടടങ്ങി പുതിയൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷിന്റെ സഹോദരിയും നടിയുമൊക്കെയായ അഭിരാമി സുരേഷ്. വിവാഹ ജീവിതത്തോട് തനിക്ക് താല്‍പര്യമുണ്ടെന്നും എന്നാല്‍ ചില ഭയങ്ങള്‍ ഉള്ളിലുണ്ടെന്നും തുറന്ന് പറയുകയാണ് അഭിരാമി സുരേഷ്. ചേച്ചിയുടെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ അഭിരാമിയെയും മാനസികമായി ബാധിച്ചിട്ടുണ്ട്. താന്‍ വിവാഹം കഴിക്കാത്തതിന് കാരണങ്ങളിലൊന്ന് ഈ മാനസിക ആഘാതമാണെന്ന് അഭിരാമി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് അഭിരാമി സുരേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. വിവാഹ ജീവിതത്തോട് തനിക്ക് താല്‍പര്യമുണ്ട്. എന്നാല്‍ ചില ഭയത്തെ ഉള്ളിലുണ്ട്. എങ്കിലും ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ എന്നെ പൊന്നുപോലെ നോക്കുന്ന ആളായിരിക്കണം. എനിക്കും എന്റെ വീട്ടുകാര്‍ക്കും ഒരുപാട് വിഷമങ്ങളുണ്ടായിട്ടുണ്ട്. ഇനിയും വിഷമിപ്പിക്കാന്‍ ഒരാളെ വേണ്ട.
തന്നെ നന്നായി നോക്കാന്‍ പറ്റുന്ന ഒരാള്‍ വരും. വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് അഭിരാമി വ്യക്തമാക്കി. ഞാന്‍ കല്യാണം കഴിച്ചിട്ട് ഡിവോഴ്‌സായെന്ന് കേട്ടാല്‍ എനിക്ക് തീരെ പറ്റാത്തത് കൊണ്ടാണെന്ന് നിങ്ങള്‍ മനസിലാക്കണം. അത്യാവശ്യം നല്ല രീതിക്ക് സഹിക്കുന്ന ആളാണ് ഞാന്‍. നിങ്ങള്‍ ഈ കാണുന്ന ആളല്ല യഥാര്‍ത്ഥത്തില്‍. എല്ലാം സഹിക്കുന്ന ആളാണ്. അത്രയും സഹിക്കാന്‍ പറ്റാത്ത സാഹചര്യത്തിലൂടെ കടന്ന് പോയാലേ ഞാനത് വേണ്ടെന്ന് വെക്കൂ.
അത്രയും പോലും സഹിക്കരുത്. വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കുന്നയാള്‍ക്കൊപ്പം കല്യാണത്തിലേക്ക് കടക്കരുത്. ആണുങ്ങളോടും അത് തന്നെയാണ് പറയാനുള്ളതെന്നും അഭിരാമി പറയുന്നു. കെട്ടിക്കഴിഞ്ഞ് എനിക്ക് അസഹ്യമായാല്‍ ഞാനെന്തായാലും ഡിവോഴ്സും ചെയ്യും. ട്രോമയുള്ളതിനാല്‍ കല്യാണ മാര്‍ക്കറ്റിലേക്ക് പോലും ഞാന്‍ ഇറങ്ങിയിട്ടില്ല. കുഞ്ഞുങ്ങള്‍ വേണമെന്ന് വലിയ ആഗ്രഹമുണ്ട്. പാപ്പുവിനെ മകളെ പോലെ നോക്കുന്നു. അമൃത ചേച്ചിയും അമ്മയും എന്റെ പത്തിരട്ടി അവളെ സ്‌നേഹിക്കുന്നുണ്ട്. വിവാഹവും കുടുംബ ജീവിതവും അനുയോജ്യമായ സമയത്ത് നടക്കുമെന്നുംതാനത് വേണ്ടെന്ന് വെച്ച ആളല്ലെന്നും അഭിരാമി പറയുന്നു.