ബാലയുടെ ഭാര്യ കോകിലയാണോ ആ കുട്ടി; അങ്ങനെയാണെങ്കില്‍ ഇത് ബാല വിവാഹം തന്നെ...ഫോട്ടോക്ക് ട്രോള്‍

ബാലയുടെ ഭാര്യ കോകിലയാണോ ആ കുട്ടി; അങ്ങനെയാണെങ്കില്‍ ഇത് ബാല വിവാഹം തന്നെ...ഫോട്ടോക്ക് ട്രോള്‍
ഇക്കഴിഞ്ഞ ദിവസമാണ് നടന്‍ ബാലയുടേയും കോകിലയുടേയും പഴയൊരു ചിത്രം പുറത്ത് വന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ നിരവധിപേരാണ് ചിത്രത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതിനെതിരെ ബാലയും രംഗത്തെത്തിയിരുന്നു. ഫോട്ടോ പുറത്തുവിട്ടയാള്‍ക്ക് മറുപടി നല്‍കുമെന്നും നിയമപരമായ വഴിയിലൂടെ താന്‍ നീങ്ങില്ലെന്നും രാഷ്ട്രീയക്കാരനായ കോകിലയുടെ അച്ഛന്‍ ഇത് കൈകാര്യം ചെയ്‌തോളും എന്നുമാണ് ബാല ഭീഷണി മുഴക്കിയത്.

'മലയാളി പാപ്പരാസി' എന്ന യൂട്യൂബ് ചാനലായിരുന്നു ഫോട്ടോ പുറത്തുവിട്ടത്. ബാലയും ആദ്യ ഭാര്യയായ അമൃതയും ഒരുമിച്ച് നില്‍ക്കുന്നതാണ് ഫോട്ടോ.ഈ ഫോട്ടോയില്‍ ഒരു കൊച്ചുകുട്ടിയുണ്ട്. കോകിലയുടെ മുഖഛായയാണ് കുട്ടിക്കുള്ളത്. 'മാമാപ്പൊണ്ണ്, അതോ വേലക്കാരിയുടെ മകള്‍' എന്നാണ് വീഡിയോയ്ക്ക് നല്‍കിയ കാപ്ഷന്‍. എന്നാല്‍ ആ ഫോട്ടോ പുറത്തുവന്നത് എങ്ങനെയാണെന്ന് തനിക്ക് മനസിലായെന്നാണ് ബാല പറയുന്നത്. മാത്രമല്ല കേരളം ഞെട്ടുന്നൊരു ഫോട്ടോ താനും പുറത്തുവിടുമെന്നും ബാല പറഞ്ഞു.

എന്നാല്‍ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി ആളുകളാണ് ചിത്രത്തെ ട്രോളി എത്തിയിട്ടുള്ളത്. ബാലയുടെ ഭാര്യ കോകിലയാണോ ആ കുട്ടി; അങ്ങനെയാണെങ്കില്‍ ഇത് ബാല വിവാഹം തന്നെ എന്നൊക്കെയുള്ള ട്രോളുകളാണ് ഫോട്ടോയോടൊപ്പം വരുന്നത്.

അതേസമയം അടുത്തിടെ ഒരു അഭിമുഖത്തില്‍ മാമനൊപ്പമുള്ള പഴയ ഒരു ഫോട്ടോ ഉണ്ടെന്ന് കോകില സൂചിപ്പിച്ചിരുന്നു. ആ ചിത്രമാണോ ഇതെന്ന് സംശയമുണ്ട്. ഭാര്യയെ കുറിച്ച് മോശമായി പറഞ്ഞവര്‍ക്കെതിരെ രൂക്ഷമായ രീതിയിലാണ് ബാല പ്രതികരിച്ചത്.

Other News in this category



4malayalees Recommends