ജീവനക്കാരുടെ സമരം മൂലം 140 മില്യണ്‍ ഡോളറിലേറെ വില്‍പ്പന നഷ്ടമുണ്ടായതായി സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായ വൂള്‍വര്‍ത്ത്സ് അറിയിച്ചു. 17 ദിവസമാണ് വൂള്‍വര്‍ത്ത്സിന്റെ നാലു ജീവനക്കാര്‍ സമരം ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച മാനേജ്മെന്റും സമരക്കാരും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം സമരം അവസാനിപ്പിച്ചിരുന്നു.
അടുത്തമൂന്നു വര്‍ഷം കൊണ്ട് 11 ശതമാനം ശമ്പളം പോലുള്ള തീരുമാനങ്ങളാണ് ധാരണയിലായത്. സമരത്തെ തുടര്‍ന്ന് ഷെല്‍ഫുകള്‍ കാലിയായതാണ് ഇത്രയും വലിയ നഷ്ടത്തിലേക്ക് നയിച്ചതെന്ന് വൂള്‍വര്‍ത്ത്സ് അറിയിച്ചു.ലാഭത്തില്‍ 50 മില്യണ്‍ ഡോളറിന്റെ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കി.