രാപ്പകലിലെ മമ്മൂട്ടി നന്‍പകലിലെ മമ്മൂട്ടിയായി... എല്ലാം ശാന്തം'; വി ശിവന്‍കുട്ടിയെ ട്രോളി ഹരീഷ് പേരടി
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ നൃത്താവിഷ്‌കാരം പഠിപ്പിക്കാന്‍ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി വി ശിവന്‍ കുട്ടിയെ വിമര്‍ശിച്ചിച്ചുകൊണ്ട് നടന്‍ ഹരീഷ് പേരടി. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടന്‍ മന്ത്രിയെ ട്രോളിയത്. 'രാപ്പകലിലെ നയന്‍താര കാരണവരായ വിജയരാഘവനോട് പരാതി പറഞ്ഞപ്പോള്‍ രാപ്പകലിലെ വിജയാരാഘവന്‍ രാപ്പകലിലെ മമ്മൂട്ടിയോട് മറ്റുള്ളവരുടെ ജീവിതത്തിലും ശമ്പളത്തിലും ഇടപെടാതെ മിണ്ടാതിരുന്ന് തന്നെ ഏല്‍പ്പിച്ച പണിയെടുക്കാന്‍ പറഞ്ഞു. അതോടെ രാപ്പകലിലെ മമ്മൂട്ടി നന്‍പകല്‍ നേരത്തിലെ മമ്മൂട്ടിയായി... എല്ലാം ശാന്തം,' എന്ന് വി ശിവന്‍കുട്ടി കുറിച്ചു.
സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നായിരുന്നു മന്ത്രി പറഞ്ഞത്. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. നടിയുടെ പേര് പറയാതെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.